Breaking News

*കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് ദേഹത്തേക്ക് മറിഞ്ഞു വീണു; യുവാവിന് ദാരുണാന്ത്യം*

കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് സ്റ്റാൻഡ് തകർന്ന് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പ് സ്വദേശി ചോനാരി മുഹമ്മദ് ഫൈസൽ (38) ആണ് അന്തരിച്ചത്.

ഇന്ന് വൈകുന്നേരം ആണ് അപകടം നടന്നത്. ​ഇരുമ്പ് കമ്പിയുടെ സ്റ്റാൻഡിൽ ഉയർത്തി വെച്ചിരുന്ന വാട്ടർ ടാങ്കിനടിയിൽ ഇരുന്നു കുളിക്കുകയായിരുന്നു ഫൈസൽ. ഈ സമയം സ്റ്റാൻഡിന്റെ കമ്പി പെട്ടെന്ന് തകരുകയും ടാങ്ക് ഫൈസലിന്റെ ദേഹത്തേക്ക് മറിയുകയുമായിരുന്നു.

ടാങ്കിന്റെ ഭാരവും ആഘാതവും കാരണം ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം നാളെ പുളിയംപറമ്പ് ജുമാ മസ്‌ജിദിൽ നടക്കും.

പരേതനായ ചോനാരി അബൂബക്കറാണ് പിതാവ്. മാതാവ്, നഫീസ. ഭാര്യ, നാസില ഫാത്തിമ. മക്കൾ: മുഹമ്മദ് ഹാറൂൺ, ഖാജാ മുഹമ്മദ്, ഫിൽദ ഫാത്തിമ. സഹോദരന്മാർ : ശിഹാബ്, സൈഫുദ്ദീൻ.

No comments