Breaking News

ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ കാവലാളാവുക.

പൊവ്വൽ : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ  നമ്മുടെ ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യവും മതേതരത്വവും തുല്യനീതിയും ഭീഷണി നേരിടുന്ന വർത്തമാന കാലത്ത്  അവയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നതിന് ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ കാവലാളാവുക എന്നതാണ് ഓരോ പൗരൻ്റേയും കടമയെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം കെ രവീന്ദ്രൻ അഭിപ്രായപ്പെട്ടു.
കേരള സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ എണ്ണായിരത്തോളം അംഗീകൃത ലൈബ്രറികളിൽ സംഘടിപ്പിക്കുന്ന വിജ്ഞാന വികസനം തുടരട്ടേ സോദരത്വം പുലരട്ടെ എന്ന സന്ദേശമുയത്തി പൊവ്വൽ പി ടി അബ്ദുല്ല ഹാജി മെമ്മോറിയൽ വായനശാലയിൽ സംഘടിപ്പിച്ച വിജ്ഞാന വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനശാലകൾ നാടിൻ്റെ സാംസ്കാരിക കേന്ദ്രങ്ങളാകണമെന്ന് അദ്ദേഹം പറഞ്ഞു.
വായനശാല പ്രസിഡണ്ട് കുട്ടിയാനം മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.
മുളിയാർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് പൈക്ക, മെമ്പർമാരായ ആയിഷ റഹിമാൻ , ലുബിനാ മുനീർ . അസീസ് കടവത്ത്, മജീദ് ബേഞ്ച് കോർട്ട്, അസീസ് നെല്ലിക്കാട്,ഹമീദ് കെ.പി.റഹീം സി.എച്ച് പള്ളം എന്നിവർ സംസാരിച്ചു.റിപ്പബ്ലിക്ക് ദിനത്തിൽ വായനശാലയിൽ സംഘടിക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി.
വായനശാല സെക്രട്ടറി എ.കെ. ഫൈസൽ സ്വാഗതവും  ലൈബ്രേറിയൻഅസൈനാർ പുളിന്റടി.നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments