Breaking News

*വന്ദേ മാതരം വിഗ്രഹാരാധനയിലും നിരവധി ദൈവങ്ങളുടെ അസ്ഥിത്വത്തിലും വിശ്വാസിക്കുന്നവർക്കുള്ളതാണ്*…

സഹാറൻപൂർ : 13 ഫെബ്രുവരി 2026  മുസ്ലിംകൾ വന്ദേ മാതരം ഗാനത്തിന്റെ എല്ലാ ഭാഗങ്ങളെയും എതിർത്തുവരുന്നത്, ആ ഗാനത്തിന്റെ അടിസ്ഥാന ആശയം വിഗ്രഹാരാധനയിലൂന്നിയതിനാലെന്ന് വഹ്ദത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ മൗലാന സിയാഉദ്ദീൻ സ്വിദ്ധീഖി പ്രസ്താവിച്ചു.   മുസ്ലിം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഈ ഗാനം നിർബന്ധിതമാക്കാൻ കഴിയില്ല. ഇനി  ഏതെങ്കിലും സ്ഥാപനത്തിൽ ഇത് നിർബന്ധമാക്കിയാൽ മുസ്ലിം മാതാപിതാക്കൾ അവരുടെ കുട്ടികളെ അവിടെ നിന്ന് പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.   കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി ഈ ഗാനം എപ്പോഴും വിവാദ വിഷയമായിരുന്നുവെന്ന് രാജ്യത്തിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മുസ്ലിംകൾ എല്ലാ അവസരങ്ങളിലും ഇതിനെതിരെ പ്രതിഷേധവും ആക്ഷേപവും രേഖപ്പെടുത്തി വന്നിട്ടുമുണ്ട്. അതിനാൽ ഇടയ്ക്കിടെ ഈ വിഷയത്തെ പൊതു ചർച്ചയിലേക്ക് കൊണ്ടുവരുന്നത് അനുചിതവും പൊതുജനങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കനാണെന്നും അമീർ ചൂണ്ടിക്കാട്ടി.  ഈ ഗാനം ഉണ്ടായിരുന്നില്ലെങ്കിലും രാജ്യം നിലനിന്നിരുന്നെന്നും. വന്ദേമാതരം  ആലപിക്കാതെ തന്നെ  രാജ്യത്ത് സഹോദര്യവും  സഹിഷ്ണുതയും പുലർന്നിരുന്നെന്നും പ്രസ്താവതുടർന്നു. അഴിമതിയും രാഷ്ട്രത്തെ  കൊള്ളയടിക്കുന്നതും  ഇല്ലാത്തതാക്കുകയും എല്ലാവർക്കും നീതിയും ന്യായവും ഉറപ്പാക്കുകയും ചെയ്യുക എന്നത് രാജ്യം ഭരിക്കുന്നവരുടെ ബാധ്യതയാണ്. സമുദായ വൈരത്തിന്റെയും അസഹിഷ്ണുതയുടെയും എല്ലാ രൂപങ്ങളും പരമാവധി ഇല്ലാതാക്കാൻ ശ്രമിക്കുന്നതാണ് യഥാർത്ഥ ദേശസ്നേഹമെന്നും പ്രസ്താവന തുടർന്നു.  ഡോ. എം. അനീസ് അഹമ്മദ് സെക്രട്ടറി ജനറൽ വഹ്ദത്തെ ഇസ്‌ലാമി ഹിന്ദ്



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments