കാസർഗോഡ് ജില്ലാ ദഖ്നി മുസ്ലിം അസോസിയേഷനും , ദഖ്നി മുസ്ലിം ഓപ്പൺ ഫോറമിന്റെ സഹകരണത്തോടെ ദാവൂദ് മൊഹല്ല നൂറുൽ ഇസ്ലാം മദ്രസ ഹാളിൽ വെച്ച് കുട്ടികൾക്കായി പ്രത്യേക മൊട്ടിവേഷൻ ക്ലാസ്സ് നടത്തി.
കീക്കാൻ : പ്രശസ്ത മോട്ടിവേഷൻ ട്രെയിനാരായ എം ഐ ഷബീർ വിദ്യാഭ്യാസം, ആരോഗ്യം, മാനസികം, കുടുംബം, എന്നീ വിഷയം കൂടാതെ സമകാലിക വിഷയവും ആസ്പദമാക്കി കുട്ടികളുടെ മനസ് തൊട്ടറിഞ്ഞു തലോടിയും ക്ലാസ്സ് അവതരിപ്പിച്ചു. സദസിൽ നിന്ന് കുട്ടികൾ മടങ്ങുമ്പോൾ വാനോളം അറിവ് നേടി എന്ന ചെറുപുഞ്ചിരിയോടെ മടങ്ങിയത്. സംഘടർക്കും രക്ഷിതാക്കൾക്കും കൗതുകമായി. ഇതോടനുബന്ധിച്ചു നടന്ന ചടങ്ങ് ആസിഫ് വയനാട് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഗഫൂർ പള്ളിക്കര അധ്യക്ഷനായി. സംഘാടക സമിതി കൺവീനർ ഷബാൻ സാഹിബ് സ്വാഗതം പറഞ്ഞു, ഷുക്കൂർ മൗവ്വൽ, അബ്ദുൽ ഗനി, ആരിഫ് മൗവ്വൽ, നാസർ ചുള്ളിക്കര, അബ്ദുൽ റഷീദ്, അസീസ് കുണ്ടംകുഴി എന്നിവർസംസാരിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments