ജില്ലയിൽ നിന്നുള്ള സന്തോഷ് ട്രോഫി താരം ദിൽഷാദ് മൊഗ്രാൽ നാട്ടിലെത്തി:റെയിൽവേ സ്റ്റേഷനിലും, ജന്മനാട്ടിലും ഗംഭീര സ്വീകരണം.
കാസർഗോഡ്/ മൊഗ്രാൽ.കേരള ടീമിന് വേണ്ടി ജേഴ്സി അണിയുകയും, മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ജില്ലയിൽ നിന്നുള്ള സന്തോഷ് ട്രോഫി താരവും, മൊഗ്രാൽ സ്പോർട്സ് ക്ലബ് അംഗവുമായ ദിൽഷാദ് അബൂബക്കർ എം എൽ എന്ന ചിച്ചുവിന് കാസർഗോഡ് റെയിൽവേ സ്റ്റേഷനിലും, ജന്മനാടായ മൊഗ്രാലും മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗംഭീര സ്വീകരണം നൽകി.
ഇന്ന് ഉച്ചയോടെയാണ് അബൂബക്കർ ദിൽഷാദ് നാട്ടിലെത്തിയത്.
വന്ദേ ഭാരത് ട്രെയിനിൽ നിന്ന് ഇറങ്ങി വന്ന ദിൽഷാദിനെ റെയിൽവേ സ്റ്റേഷൻ വെച്ച് നൂറുകണക്കിന് ക്ലബ് അംഗങ്ങളും,നാട്ടുകാരും ചേർന്ന് സ്വീകരിച്ചാനയിച്ചു. തുടർന്ന് എം എസ് മൊഗ്രാൽ ലൈബ്രറി പരിസരത്ത് സ്വീകരണം നൽകി.മൊഗ്രാലിൽ ലീഗ് ഓഫീസ് പരിസരത്തുനിന്ന് ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെയാണ് നൂറുകണക്കിനാളുകൾ ടൗണിലേക്കാനയിച്ചു.സ്വീകരണ വേദിയിൽ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഷാൾ അണിയിച്ചും, ഉപഹാരങ്ങൾ നൽകിയും അനുമോദിച്ചു.
സ്വീകരണ പരിപാടി സന്തോഷ് ട്രോഫി കേരള ടീം മുൻ മാനേജർ പി സി ആസിഫ് ഉദ്ഘാടനം ചെയ്തു.മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡണ്ട് അൻവർ അഹമ്മദ് എസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്മാർട്ട് സ്വാഗതം പറഞ്ഞു.ക്ലബ് ട്രഷറർ റിയാസ് മൊഗ്രാൽ,സെക്രട്ടറി ആസിഫ് ഇക്ബാൽ, മൊഗ്രാൽ സ്പോർട്സ് ക്ലബ് മുൻ സെക്രട്ടറി എം മാഹിൻ മാസ്റ്റർ,ഹമീദ് പെർവാഡ്, മാധ്യമപ്രവർത്തകൻ കാദർ കരിപ്പൊടി, സാമൂഹിക പ്രവർത്തകൻ ഖയ്യും മാന്യ,സത്താർ ആരിക്കാടി,സിദ്ദിഖ് അലി മൊഗ്രാൽ,എം എ അബ്ദുൽറഹ്‌മാൻ സുർ ത്തിമുല്ല,സെഡ് എ മൊഗ്രാൽ,ടി എം ശുഹൈബ്,എ എം സിദ്ധീഖ് റഹ്മാൻ,നാസിർ മൊഗ്രാൽ,ഷക്കീൽ അബ്ദുള്ള,ഖലീൽ മാഷ് എന്നിവർ ആശംസകൾ നേർന്നു.
എം എൽ അബ്ബാസ്,എച്ച് എ ഖാലിദ്,എ കെ ഷംസുദ്ദീൻ,റിയാസ് കരീം,പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,ടി കെ അൻവർ,എംജിഎ റഹ്മാൻ,എംഎസ് അഷ്റഫ്,രിഫാഈ, അഫ്സൽ അഫ് സല്യൂഷൻ,ലത്തീഫ് തവക്കൽ,മുനീർ ബി കെ, അബ്ദുള്ളകുഞ്ഞി നട് പ്പളം,കെ ടി അബ്ദുള്ള, ഖലീൽ കടവത്ത്, നൗഷാദ് ലാലിയത്ത്, അബ്ബാസ് നടുപ്പളം, എം എസ് അബ്ദുള്ള കുഞ്ഞി,എം എസ് മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു. സ്വീകരണത്തിന് അബൂബക്കർ ദിൽഷാദ് നന്ദി പറഞ്ഞു.ചടങ്ങിന് സ്പോർട്സ് ക്ലബ് അംഗം എം എ അബൂബക്കർ സിദ്ദീഖ് നന്ദി പറഞ്ഞു.
ഫോട്ടോ:അബൂബക്കർ ദിൽഷാദിന് കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം.
ഫോട്ടോ:മൊഗ്രാൽ ടൗണിൽ നൽകിയ സ്വീകരണത്തിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡണ്ട് അൻവർ അഹമ്മദ് എസ്,അബൂബക്കർ ദിൽഷാദിന് മെമെന്റോ നൽകി അനുമോദിക്കുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments