Breaking News

*വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.പി.ജി. പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും*

കാസർഗോഡ് : സ്കൂളിൽ എസ്.പി.ജി യുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി കാസറഗോഡ് സബ്ബ് ഡിവിഷൻ  തലത്തിൽ സ്കൂൾ കോർഡിനേറ്റർമാരുടേയും പോലീസ് കോർഡിനേറ്റർമാരുടേയും യോഗം സബ്ബ് ഡിവിഷൻ പോലീസ് ഓഫിസ്സർ അച്ചുത് അശോക് ഐ പി എസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എ. ഉഷ അദ്ധ്യക്ഷത വഹിച്ചു.
കാസറഗോഡ് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ചേർന്ന അവലോകന യോഗത്തിൽ എസ്.പി. ജി. കോഓർഡിനേറ്റർ പി.കെ രാമകൃഷ്ണൻ എസ്. ഐ കാസറഗോഡ് എസ്.പി. ജി സംബന്ധിച്ച വിശദീകരണം നടത്തി.
എൻ. അബ്ദുൾ റഹിമാൻ ആശംസ അർപ്പിച്ച് സംസാരിച്ചു. ജനമൈത്രി പോലീസ് എസ് ഐ കെ. ശശിധരൻ സ്വാഗതവും എസ്.പി.ജി. സ്കൂൾ കോ ഓർഡിനേറ്റർ സി.കെ. മദനൻ നന്ദിയും പറഞ്ഞു. ആഭ്യന്തര - വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ പരാതി കേൾക്കാൻ ഇതിനകം സ്കൂളിൽ പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. കാസഗോഡ് സബ് ഡിവിഷണൽ സ്റ്റേഷന് കീഴിലുള്ള മഞ്ചേശ്വരം, കമ്പള, കാസറഗോഡ്, ബദിയടുക്ക, വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ കോ ഓർഡിനേറ്റർമാരായ അധ്യാപകർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.നിർദ്ദേശങ്ങൾക്ക് എ.എസ്.പി. മറുപടി പറഞ്ഞു.
ഫോട്ടോ : കാസറഗോഡ് എ.എസ്.പി അച്ചുത് അശോക് ഐ.പി.എസ് ഉദ്ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments