ഉദുമ അംബിക എ.എല്‍പി സ്‌കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്നും നിര്‍മ്മിച്ച പാചകപ്പുര എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഉദുമ : മണ്ഡലം എംഎല്‍എയുടെ 2023-24 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഉദുമ അംബിക എ.എല്‍പി സ്‌കൂളിന് അനുവദിച്ച് നിര്‍മ്മിച്ച പാചകപ്പുര അഡ്വ. സി എച്ച് കുഞ്ഞമ്പു എം എൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടറായി വിരമിച്ച ടി വി മധുസൂദന്‍ മാഷിനെ എംഎല്‍എ ആദരിച്ചു. ആള്‍ ഇന്ത്യ ടാലന്റ് പരീക്ഷയില്‍ വിജയിച്ച സ്‌കൂളിലെ കുട്ടികളെ അനുമോദിച്ചു. നിഷിത ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം സുകുമാരി ശ്രീധരന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ മൈമൂന എം എ, വേണു സി കെ, അനീസ് കെ വി, പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ അഡ്വ. കെ ബാലകൃഷ്ണന്‍, മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍, കണ്‍വീനര്‍ എച്ച് ഹരിഹരന്‍, പിടിഎ പ്രസിഡണ്ട് വിനോദ് കെ, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വാമനന്‍ കെ വി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ചെയര്‍മാന്‍ രമേശ് കുമാര്‍ കൊപ്പല്‍, ഉദുമ പടിഞ്ഞാറ് പ്രാദേശിക സമിതി സെക്രട്ടറി സുകുമാരന്‍ എ കെ, ചൂളിയാര്‍ ഭഗവതി ക്ഷേത്രം സെക്രട്ടറി പ്രസാദ് കുമാര്‍ ബി, മുന്‍ പ്രധാനാധ്യപകന്‍ കെ വി കുഞ്ഞിക്കോരന്‍ മാസ്റ്റര്‍, മുന്‍ പിടിഎ പ്രസിഡന്റ് കെ വി രഘുനാഥന്‍ മാസ്റ്റര്‍, മദര്‍ പിടിഎ പ്രസിഡന്റ് ശ്രീജ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.. പ്രധാനാധ്യാപിക രമണി ടീച്ചര്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് സവിത കെ പി നന്ദിയും പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments