Breaking News

മലയാളം - കന്നഡ സംയുക്ത സംരംഭങ്ങൾക്ക് രൂപം നൽകണം : ജില്ലാ ഭരണ ഭാഷാ സമിതി.

ഉപ്പള : ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളിൽ മലയാളം - കന്നഡ സംയുക്ത സാംസ്‌കാരിക സംരംഭങ്ങളും വട്ടമേശാ സദസ്സുകളും സംഘടിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കാസറഗോഡ് ജില്ലാ ഭരണഭാഷാ സമിതിയുടെ പ്രഥമ കൺവെൻഷൻ സർക്കാറിനോടവശ്യപ്പെട്ടു.
ഇപ്പോൾ ഭാഷാ ന്യൂനപക്ഷ
വിദ്യാലയങ്ങളിൽ മലയാളം ആരംഭിച്ചതു പോലെ അതിർത്തി പ്രദേശത്തെ മലയാള വിദ്യാലയങ്ങളിൽ കന്നഡ ആരംഭിക്കുക, മുതിർന്ന പൗരന്മാർക്ക് മലയാളം പഠിക്കാൻ സാക്ഷരതാ മിഷൻ പദ്ധതി ആരംഭിക്കുക, കർണാടക അതിർത്തി പ്രദേശങ്ങളിൽ മലയാളം പഠിപ്പിക്കാൻ കർണാടക സർക്കാർ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. അതിർത്തി പ്രദേശത്തെ യഥാർത്ഥ ചിത്രം ഇരു സർക്കാറുകളെയും ബോധ്യപ്പെടുത്താൻ യോഗം തീരുമാനിച്ചു.

എം കെ അലിമാസ്റ്റർ അധ്യക്ഷ്യം വഹിച്ചു. മീഞ്ച ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് താജുദ്ധീൻ കടമ്പാർ ഉദ്ഘാടനം ചെയ്തു. രാഘവ ചേരാൽ, നാസർ ചെർക്കളം, കൂക്കിൾ ബാലകൃഷ്ണൻ, മാധവ ബല്യായ, അലി പാത്തൂർ, എ.ആർ കണ്ടതാട്, റഫീക്ക് മാഷ്, താജുദ്ധീൻ ചേരങ്കൈ, ഇർഷാദ് കുന്നിൽ, യു.എച്ച് അബ്ദുൽ റഹിമാൻ, അബ്ബാസ് ഓണന്ത, എം.എ നജീബ് തുടങ്ങിയവർ സംസാരിച്ചു. എസ് വിനായകൻ സ്വാഗതം പറഞ്ഞു.

ഭരണഭാഷാ വികസന സമിതി കാസറഗോഡ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

 ഭാരവാഹികൾ :
  1. നാസർ ചെർക്കളം (പ്രസിഡന്റ് )
2. എം.കെ അലി മാഷ്, കൂക്കിൾ ബാലകൃഷ്ണൻ (ജനറൽ സെക്രട്ടറിമാർ)
3. സത്യൻ സി ഉപ്പള (ട്രഷറർ)
4. റഫീഖ് മാസ്റ്റർ, എം ആർ കോളേജ് (വർക്കിംഗ്‌ പ്രസിഡന്റ്)
5. അർജുനൻ തായലങ്ങാടി, ബെന്നി തോമ്പുന്നയിൽ, കുട്ടിയാനം മുഹമ്മദ്കുഞ്ഞി, മാധവ ബല്യായ (വൈസ് പ്രസിഡന്റുമാർ)
7. എം.എ നജീബ്,  യഹ്‌യ മാഷ്, മൂസ ധർമ്മ നഗർ, എ.ആർ കണ്ടത്താട്, രവീന്ദ്രൻ പാടി, മഹമൂദ് കൈകമ്പ, ഹമീദലി കുമ്പള(സെക്രട്ടറിമാർ)

ഫോട്ടോ : ഭരണ ഭാഷാ വികസന സമിതിയുടെ കാസർകോട് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താജുദ്ദീൻ കടമ്പാർ ഉൽഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments