Breaking News

അജാനൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടന്നു. കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് : അജാനൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2022-27, വാർഷിക പദ്ധതി 2026- 27 ഭാഗമായി വികസന സെമിനാർ നടന്നു. കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിൽ നടന്ന വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി. കാവ്യ കരട് രേഖ അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുജാത, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സബീഷ്, അജാനൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. കുഞ്ഞാമിന, വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. വി. രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. കെ. മഞ്ജിഷ,രതീഷ് വെള്ളംതട്ട, കെ. ബിന്ദു, പി. അബ്ദുൾ കരീം, പൊതുപ്രവർത്തകരായ കാറ്റാടി കുമാരൻ, ഗംഗാധരൻ പള്ളിക്കാപ്പിൽ,,വി. രാധാകൃഷ്ണൻ, ഹമീദ് ചേരക്കാടത്ത്, കെ. സി.മുഹമ്മദ് കുഞ്ഞി, പ്രസാദ് മിഥില എന്നിവർ സംസാരിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ സ്വാഗതവും സെക്രട്ടറി എൻ. വി. സുധീർ നന്ദിയും പറഞ്ഞു. തുടർന്ന് ചർച്ചയും ക്രോഡീകരണവും നടന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments