Breaking News

യുവ പ്രതിഭകളെ കണ്ടെത്താനുള്ള പ്രാദേശിക സായാഹ്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾ ശ്രദ്ധേയമാകുന്നു.

മൊഗ്രാൽ : ജില്ലയിൽ ഉടനീളം നടന്ന വരുന്ന പ്രാദേശിക സായാഹ്ന  സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾ ശ്രദ്ധേയമാകുന്നു. ടൂർണമെന്റുകൾ കൊണ്ട് സംഘാടകർ ലക്ഷ്യം വെക്കുന്നത് കഴിവുള്ള താരങ്ങളെ കണ്ടെത്തി അവർക്ക് വേണ്ടുന്ന പ്രോത്സാഹനം നൽകി ഒപ്പം നിർത്തുക എന്നതാണ്.

 പലപ്പോഴും നാട്ടിൻപുറങ്ങളിലെ പ്രാദേശിക ടീമുകളിലെ നല്ല കളിക്കാരെ അവഗണിക്കുന്നതാണ് മെഗാ ടൂർണമെന്റുകളിൽ കാണാൻ കഴിയുന്നത്. ലക്ഷങ്ങൾ ചിലവഴിച്ച് വിദേശ താരങ്ങളെ ഇറക്കിയും,വമ്പൻ സംസ്ഥാനങ്ങളിലെ താരങ്ങളെ കൊണ്ടുവന്നും നടത്തുന്ന ഇത്തരം ടൂർണമെന്റ്കളിൽ കളി ആസ്വദിക്കാനല്ലാതെ വളർന്നുവരുന്ന നാട്ടിൻപുറങ്ങളിലെ താരങ്ങൾക്കോ, നാട്ടുകാർക്കോ പ്രയോജനം ഉണ്ടാകാറില്ല.ഇതിൽ നിന്നൊക്കെ വ്യത്യസ്തവും, മാറ്റവുമാണ് പ്രാദേശിക സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾ ശ്രദ്ധേയമാവുന്നത്. ഒട്ടനവധി താരങ്ങളെയാണ് പ്രാദേശിക ക്ലബ്ബുകൾ ഇതുവഴി കണ്ടെത്തുന്നതും.

 മൊഗ്രാലിൽ മൊഗ്രാൽ ഗ്രീൻ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച വരുന്ന അണ്ടർ-20 സായാഹ്ന  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ജനപങ്കാളിത്തം കൊണ്ടും,ഫുട്ബോൾ പ്രേമികളുടെ പിന്തുണ കൊണ്ടും ശ്രദ്ധേയമാവുന്നതും ഇത് കൊണ്ടുതന്നെയാണ്. ടൂർണമെന്റിൽ മത്സരിച്ച പത്തോളം ടീമുകളിൽ നിന്ന് പത്തോളം യുവ പ്രതിഭകളെ കണ്ടെത്താൻ ഇതുവഴി ക്ലബിന് സാധിച്ചു. ഇവർക്ക് വേണ്ടുന്ന പ്രോത്സാഹനവും പിന്തുണയും നൽകാനായാൽ ശക്തമായ ഒരു ടീമിനെ മൊഗ്രാലിൽ നിന്ന് മുൻനിരയിലെ ത്തിക്കാൻ സാധിക്കുമെന്ന് ഗ്രീൻ സ്റ്റാർ ക്ലബ്ബ് വിലയിരുത്തുന്നുണ്ട്. കളിയുടെ ഓരോ ദിവസവും മികച്ച കളിക്കാരെ കണ്ടെത്തി അവരെ അനുമോദിക്കുന്നത് വലിയ പ്രചോദനവും, ആവേശവുമാകുന്നുണ്ട്.

 മൊഗ്രാൽ ഫുട്ബോളിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കുക എന്നതാണ് നല്ല താരങ്ങളെ കണ്ടെത്തി പ്രാദേശിക ടൂർണമെന്റ്കളിലൂടെ ഗ്രീൻ സ്റ്റാർ ക്ലബ് ലക്ഷ്യമിടുന്നത്.ഇത്തരം ഫുട്ബോൾ ടൂർണമെന്റിലൂടെ സന്തോഷ് ട്രോഫി താരം അബൂബക്കർ ദിൽഷാദിനെ മാതൃകയാക്കാൻ തങ്ങൾക്ക് കഴിയുമെന്ന വിശ്വാസം നല്ല കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ട യുവ പ്രതിഭകൾക്കുമു ണ്ട്.ഇതുവഴി നാട്ടിലെത്തന്നെ നല്ല കളിക്കാരെ കണ്ടെത്താൻ ടൂർണമെന്റ് ഉപകരിച്ചതിലുള്ള സംതൃപ്തി മൊഗ്രാലിലെ ഫുട്ബോൾ ആരാധകർക്കുമുണ്ട്.

ഫോട്ടോ:മൊഗ്രാലിൽ ഗ്രീൻ സ്റ്റാർ സംഘടിപ്പിച്ചുവരുന്ന ഫുട്ബോൾ ടൂർണമെന്റിൽ മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ട   യുവ പ്രതിഭകൾ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments