*‘ഭാരത് ബന്ദ് വെറും കേരള ബന്ദായി ഒതുങ്ങി’; പണിമുടക്കിനെ വിമർശിച്ച് ശശി തരൂർ എം പി*
ദേശീയ പണിമുടക്കിനെ വിമർശിച്ച് ശശി തരൂർ എം പി. ഭാരത് ബന്ദ് കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്നത് ഖേദകരമായ വൈരുധ്യം. ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ നിർബന്ധിത തടസപ്പെടുത്തലുകൾക്ക് അപ്പുറത്തേക്ക് വളർന്നു.
സംഘടിത ന്യൂനപക്ഷം നടത്തുന്ന അതിക്രമം ഇപ്പോഴും കേരളത്തെ ബന്ദിയാകുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പ്രതിഷേധിക്കാനുള്ള അവകാശത്തെയും വിയോജിപ്പ് പറയാനുള്ള അവകാശത്തെയും പിന്തുണയ്ക്കുന്നു.
തീവ്രമായ യൂണിയൻ പ്രവർത്തനങ്ങൾ കേരളത്തിന് അനുകൂലമാകില്ലെന്നും ശശി തരൂർ ഫേസ്ബുക്കിൽ വ്യക്തമാക്കി. വ്യവസായങ്ങളെ കേരളത്തിൽ നിന്ന് അകറ്റിയത് തീവ്രമായ യൂണിയൻ പ്രവർത്തനം. നിർബന്ധിതമായി ഷട്ടറുകൾ താഴ്ത്തുന്നതും, പൗരന്മാരെ വീടുകളിൽ ബന്ദിയാക്കുന്നതും പഴഞ്ചൻ രീതി. പ്രതിഷേധം കായികപരമായ ഉപരോധമാകരുത് എന്നും ശശി തരൂർ കുറിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments