*'അങ്ങനെയങ്ങ് പോയാലോ'; ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ് വിരട്ടി വിട്ട് വയോധിക*
കോഴിക്കോട് : തിരക്കുളള റോഡുകളിൽ വണ്ടികളെല്ലാം ബ്ലോക്കിൽ കിടക്കുമ്പോൽ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ് വിരട്ടി വിട്ട് വയോധിക. കോഴിക്കോട് എരിഞ്ഞപ്പാലം ട്രാഫിക്ക് സിഗ്നലിന് സമീപമാണ് സംഭവം നടന്നത്.
വയോധിക ഫുട് പാത്തിലൂടെ നടന്നുപോകുമ്പോഴായിരുന്നു എതിർ ദിശയിൽ ഒരു ആക്ടീവ സ്കൂട്ടർ പാഞ്ഞുവന്നത്. ഇത് കണ്ട വയോധിക സ്കൂട്ടർ യാത്രികനെ തടഞ്ഞു. എന്നാൽ യാത്രികൻ വയോധികയോട് ചൂടാകുകയാണ് ചെയ്തത്. എന്നാൽ വയോധിക വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഇവർ കാലുകൊണ്ട് അയാളെ പോകാൻ അനുവദിക്കാതെ തടഞ്ഞു. സ്കൂട്ടറുമായി പോകാൻ യാത്രികൻ വീണ്ടും ശ്രമം നടത്തിയപ്പോൾ വയോധിക കൈയിലുണ്ടായിരുന്ന സ്മാർട്ട് ഫോൺ ഉപയോഗിച്ച് വീഡിയോ എടുക്കാൻ തുടങ്ങി. ഒടുവിൽ സ്കൂട്ടർ യാത്രികൻ ഭയന്ന് വണ്ടി തിരിച്ച് റോഡിലൂടെ പോയി. സംഭവത്തിൻ്റെ വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി.*

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments