Breaking News

17-ാം വാർഡ് മുസ്ലിം ലീഗിൻ്റെ കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം

മൊഗ്രാൽ പുത്തൂർ : 17-ാം വാർഡ് മുസ്ലിം ലീഗിൻ്റെ കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വാർഡ് നിരീക്ഷകനും മുസ്ലിം ലീഗ് നേതാവുമായ എസ് എം നൂറുദ്ധീൻ പറഞ്ഞു.വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ രണ്ടാം ഘട്ട റംസാൻ റിലീഫ് വിതരണം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.റംസാൻ്റെ ആദ്യ ദിവസം തന്നെ വാർഡിലെ അർഹതപ്പെട്ട വീടുകളിലേക്ക് പ്രവർത്തകർ ഭക്ഷ്യ കിറ്റ് എത്തിച്ചിരുന്നു. ഇപ്പോൾ പുതു വസ്ത്ര വിതരണം, കിടപ്പിലായ രോഗികൾക്കും ഡയാലിസ് രോഗികൾക്കും സാന്ത്വന പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് നടത്തിയത്.കെ ബി അഷ്റഫ്, ഹംസ പുത്തൂർ, മാഹിൻ കുന്നിൽ, നൗഫൽ പുത്തൂർ, ഷെഫീക്ക് പി ബീസ്, ഇർഫാൻ കുന്നിൽ, അബ്ബാസ് പുള്ളി, മുഹമ്മദ് മൂല, അബ്ദുല്ല കുഞ്ചാർ, റഷീദ് പോസ്റ്റ്, നസീർ കുന്നിൽ, ഹസ്സൻ കൊക്കടം തുടങ്ങിയവർ സംബന്ധിച്ചു,



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments