മഞ്ജു റ്റീച്ചർക്ക് വിദ്യാ ജ്യോതി വനിത പുരസ്ക്കാരം
കാഞ്ഞങ്ങാട് : ലോക വനിത ദിനത്തോട് അനുബന്ധിച്ച് തണൽ റവന്യൂ ടവർ കൂട്ടായ്മ അധ്യാപന രംഗത്ത് മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തി നൽകിയ വിദ്യാ ജ്യോതി പുരസ്കാരം കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ മഞ്ജു റ്റീച്ചർക്ക് ലഭിച്ചു.
അദ്ധ്യാപക സമൂഹത്തിന് മാതൃകയായ നിരവധി പ്രവർത്തനങ്ങളാണ് ഇത്തരമൊരു അവാർഡിന് അർഹയാക്കിയതെന്ന് തണൽ റവന്യു ടവർ കൂട്ടായ്മ പ്രസിഡൻ്റ് മായ വി എസ് നായർ പറഞ്ഞു.
തൃശൂർ അമല മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ ക്യാൻസർ രോഗികൾക്ക് സൗജന്യ വിഗ് നിർമ്മിക്കുന്നതിനായി സ്വന്തം തലമുടി മുറിച്ച് നൽകി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ സഹായത്തോടെ നടത്തിയ രക്തദാന ക്യാമ്പ്, സൗജന്യ നേത്ര ചികിത്സ ക്യാമ്പും കണ്ണട വിതരണവും ,വിഭിന്നശേഷി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ മാതൃക പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, എയ്ഡ്‌സിനെതിരെ യുള്ള യുവജാഗരൻ പ്രവർത്തനങ്ങൾ, കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനയുള്ള മെന്റൽ ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങൾ, സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് കൗമാര പ്രായത്തിലെ പെൺകുട്ടി കൾക്കായുള്ള 'മൈ പിരിയഡ്‌സ് മൈ പ്രൈഡ്" പ്രവർത്ത നങ്ങൾ , നാഷണൽ ഡിസാസ്റ്റർ മാനേജ്മെൻ്റ് റ്റീമുമായി സഹകരിച്ച് വിദ്യാർത്ഥിനികൾക്ക് സി പി ആർ പരിശീലനം , പെൺകുട്ടികൾക്കായി മാച്ചി നിർമ്മാണം , ലോഷൻ നിർമ്മാണം തുടങ്ങിയവയാണ് അവാർഡിന് അർഹയാക്കിയത്.
തിരുവനന്തപുരത്ത് നടന്ന വനിത ദിന ചടങ്ങിൽ വട്ടിയൂർക്കാവ് എം എൽ എ അഡ്വ വി കെ പ്രശാന്തിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി.
കാസർകോഡ് ജില്ല പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ ഇരട്ട സ്വർണ്ണം നേടിയിട്ടുണ്ട്. സ്കൂളിലെ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ, ജൂനിയർ റെഡ് റിബൺ ക്ലബ് റ്റീച്ചർ, ലഹരിക്കെതിരെ പ്രവർത്തിക്കുന്ന ആസാദ് സേന നോഡൽ ഓഫീസർ തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments