ശ്രീ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം*കലശോത്സവം മെയ് 22, 23 തിയ്യതികളിൽ. 22 രാത്രി അകത്തെ കലശവും 23ന് പകൽ പുറത്തെ കലശവും നടക്കും
കാഞ്ഞങ്ങാട് : ഉത്തര മലബാറിലെ ആരാധനാലയങ്ങളിൽ ചരിത്ര പ്രസിദ്ധമായതും ആചാര അനുഷ്ഠാനങ്ങളാ ൽ വ്യത്യസ്തത പുലർത്തുന്നതുമായ ശ്രീ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം കലശോത്സവം മെയ് 22, 23 (എടവം 8, 9) വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. പൗരാണിക ആചാരങ്ങളും വിശ്വാസവും ഒത്തുചേരുന്ന ഈ മഹോത്സവത്തിന്റെ അകത്തെ കലശ ചടങ്ങുകൾ മെയ് 22 നും പുറത്തെ കലശ ചടങ്ങുകൾ മെയ് 23 നും നടക്കും.
കലശോത്സവത്തിൻ്റെ ഭാഗമായി നടത്തപ്പെടുന്ന ഓല കൊത്തൽ ചടങ്ങ് മെയ് 19 (എടവം 5) ചൊവാഴ്ച രാവിലെ 7.50 മുതൽ 8.40 വരെ അടോട്ട് മൂത്തേടത്ത് കുതിര്, കിഴക്കുംകര എളേടത്ത് കുതിര് എന്നിവിടങ്ങളിൽ ആചാരവിധിപ്രകാരം നടക്കും. ക്ഷേത്രത്തിൽ ശനിയാഴ്ച നടന്ന പ്രശ്‌നചിന്തയുടെ അടിസ്ഥാനത്തിൽ ജന്മകണിശൻ വിനോദ് കപ്പണക്കാൽ ഓലകൊത്തലിന്റെയും കലശോത്സവത്തിന്റെയും നാളുകൾ നിർണ്ണയിച്ചു.
ചടങ്ങിൽ. മൂലച്ചേരി നായരച്ഛൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ വി. എം. ജയദേവൻ, ട്രസ്റ്റി ബോർഡ് അംഗം എൻ. വി. ബേബിരാജ്, കുമ്മണാർകളരി മൂത്തകുരിക്കൾ, മടിയൻകർണ്ണമൂർത്തി, മടിയൻചിങ്കം, മടിയൻപുല്ലൂരാൻ, പാറക്കാടൻ, പടിഞ്ഞാറ്റെൻ, ആലന്തട്ട ആശാരി, കലശം എഴുന്നള്ളിക്കുന്ന കളരികളിലുള്ളവർ, ആചാരസ്ഥാനികർ, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ സംബന്ധിച്ചു.പൗരാണിക ആചാരങ്ങളും വിശ്വാസവും ഒത്തുചേരുന്ന ഈ മഹോത്സവത്തിൽ മെയ് 22ന് അകത്തെ കലശ നാളിൽ രാത്രി പെരളം വയലിൽ കലശം, അടോട്ട് മൂത്തേടത്ത് കുതിര് കലശം, കിഴക്കും കര എളേടത്ത് കുതിര് കലശം എന്നീ മൂന്ന് കലശങ്ങളും മണാളൻ,മണാട്ടി, മാഞ്ഞാളഅമ്മ എന്നീ മൂന്ന് തെയ്യങ്ങളും അരങ്ങിലെത്തും..മെയ് 23പുറത്തെ കലശ നാളിൽ വൈകിട്ട് പെരളം വയലിൽ, അടോട്ട് മൂത്തേടത്ത് കുതിര് എന്നിവിടങ്ങളിലെ ഓരോ കലശവും കിഴക്കുംകര എളേടത്ത് കുതിര് മടിക്കൈ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്ര കളരിയിലെ രണ്ട് കലശങ്ങളും അടക്കം 6 കലശങ്ങൾ ഭക്തജന ആരവത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തെ വലം വെക്കുന്നതോടൊപ്പം ക്ഷേത്രപാലകൻ, കാളരാത്രി, നടയിൽ ഭഗവതി എന്നീ തെയ്യങ്ങളും അരങ്ങിലെത്തും. ഒപ്പം മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള മീൻ കോവ സമർപ്പണവും നടക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments