*പ്രവാസികളെ ചേർത്തുനിർത്താൻ കർമപദ്ധതി തയ്യാറാക്കണം* - കുമ്പോൽ തങ്ങൾ
കാസർകോട് : സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക ഘടകമായ പ്രവാസി സഹോദരങ്ങളുടെ ക്ഷേമത്തിനായി പുതിയ സർക്കാർ സമഗ്ര കർമപദ്ധതി തയ്യാറാക്കണമെന്ന് സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ. സഅദിയ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാറിന്റെ നൂറ്ദിന കർമ പരിപാടിയിൽ പ്രവാസിക്ഷേമം മുഖ്യ വിഷയമായി ഉൾപ്പെടുത്തണം. ഹൃസ്വകാലാടിസ്ഥാനത്തിലും ദീർഘകാല ലക്ഷ്യങ്ങളോടെയും പ്രവാസി തൊഴിൽ മേഖലയായ ഗൾഫ് ജോലി ലക്ഷ്യമാക്കി സർക്കാർ തലത്തിൽ പരിശീലന പദ്ധതികൾ ഉണ്ടാകണം- തങ്ങൾ പറഞ്ഞു.
വിമാന ടിക്കറ്റ്‌കൊള്ള അവസാനിപ്പിക്കാനും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്നവരെ പുനരധിവസിപ്പിക്കാനും പദ്ധതിയുണ്ടാകണമെന്നും സംഗമം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് മുഹമ്മദ് അലി സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുർറഹ്്മാന്‍ മശ്ഹൂദ് അല്‍ബുഖാരി പ്രാരംഭ പ്രാര്‍ഥന നടത്തി. നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മഖ്ബറ സിയാറത്തിന് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കി. സെക്രട്ടറി സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം ആമുഖ പ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുർറഹ്്മാന്‍ മുസ്്ലിയാര്‍ ബഹ്‌റൈന്‍, സയ്യിദ് ജാഫര്‍ സാദിഖ് സഅദി, ചിയ്യൂർ അബ്ദുല്ല സഅദി, മുനീര്‍ ബാഖവി തുരുത്തി, അമീര്‍ ഹസന്‍ കന്യപ്പാടി, അബ്ദുല്ല ഫൈസി മൊഗ്രാല്‍, ഹനീഫ് ഹാജി, ബേര്‍ക്ക, സ്വഫ്്്വാന്‍ തങ്ങള്‍ കൊന്നാര, അമാന മുഹമ്മദ്, ശിഹാബ് പരപ്പ, മുഹമ്മദ് സഅദി, ഉബൈദുല്ലാഹി സഅദി, മുഹമ്മദ് അസ്്ലം എര്‍മാളം സംസാരിച്ചു. സെക്രട്ടറി കെ പി ഹുസൈന്‍ സഅദി സ്വാഗതവും പ്രവാസി കോ-ഓർര്‍ഡിനേറ്റര്‍ ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments