Breaking News

*പിണറായിയെ മാറ്റിനിർത്തി എൽഡിഎഫ് ജനങ്ങളെ സമീപിച്ചിരുന്നുവെങ്കിൽ ഈ തിരിച്ചടി നേരിടുമായിരുന്നില്ല: സെബാസ്റ്റ്യൻ പോൾ*

പിണറായിയെ മാറ്റിനിർത്തി എൽഡിഎഫ് ജനങ്ങളെ സമീപിച്ചിരുന്നുവെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ ഈ തിരിച്ചടി നേരിടുമായിരുന്നില്ലെന്ന് മുൻ എംപിയും മാധ്യമപ്രവർത്തകനുമായ സെബാസ്റ്റ്യൻ പോൾ. മൈക്ക് ഓപ്പറേറ്ററോട് നിരന്തരം ശാസിച്ചിരുത്തുകയും ചെയ്യുന്ന തട്ടിക്കയറുകയും സ്വാഗതപ്രസംഗികയെ മുഖ്യമന്ത്രിയെ ജനങ്ങൾക്ക് ഭയമാണ്. സ്നേഹത്തിൻ്റെ പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസമെങ്കിൽ ജനങ്ങളുടെ സ്നേഹിതനായി ഒരാളെ പാർട്ടി ഉയർത്തിക്കൊണ്ടുവരണമെന്നും 'മാധ്യമ'ത്തിൽ എഴുതിയ ലേഖനത്തിൽ  സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഒരിക്കൽക്കൂടി അധികാരത്തിലെത്തുന്നതിനെ തടഞ്ഞ ജനവിധി അസാധാരണമായ രാഷ്ട്രീയസ്ഥിതിക്ക് കാരണമായിട്ടില്ലെന്ന് സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാട്ടുന്നു. അധികാരത്തിന് പരിധിയും പരിമിതിയും സൃഷ്ടിക്കുന്ന ഭരണഘടനാവ്യവസ്ഥകൾക്ക് അനുസൃതമായ ഭരണമാറ്റമാണ് കേരളത്തിൽ സംഭവിച്ചത്. പിണറായി വിജയന് നൽകാവുന്നതിൻ്റെ പരമാവധി ജനം നൽകി. ഒടുവിൽ, "മറ്റാരുണ്ട്" എന്ന വെല്ലുവിളിയോടെ നാടെങ്ങും ഹോർഡിങ്ങുകൾ ഉയർന്നപ്പോൾ ജനം ഭയചകിതരായി.
എല്ലാവരിലും ജനം പിണറായിയെ കണ്ടു. വി.എസ് സൃഷ്ടിച്ച ശൂന്യത നികത്താൻ മറ്റൊരു മുഖം ഉണ്ടായിരുന്നില്ല. ഏകാധിപത്യങ്ങളിൽ സംഭവിക്കുന്നതുപോലെ നേതാവ് ജനങ്ങളിൽനിന്ന് അകലുകയായിരുന്നു. നേതാവിന്റെ ഭാഷ ജനങ്ങൾക്ക് അപരിചിതമായി. അപരിചിതമായത് അവർക്ക് അരോചകമായി. ബിഷപ്പിനെ 'നികൃഷ്ടജീവി'യെന്നും മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ 'ഡാഷ് മോൻ' എന്നും വിളിക്കുന്ന മുഖ്യമന്ത്രിയെ അവർക്ക് ആവശ്യമില്ലാതായി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments