*തൊഴില്‍രഹിതരെ പാറ്റകളോട് ഉപമിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്*
ന്യൂഡല്‍ഹി : തൊഴില്‍രഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. അത്തരക്കാരാണ് പിന്നീട് മാധ്യമ, സമൂഹമാധ്യമ, ആര്‍ടിഐ ആക്റ്റിവിസ്റ്റുകളായി മാറി സിസ്റ്റത്തെ ആക്രമിക്കാന്‍ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകപദവി ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചിന്റെ പരാമര്‍ശം. ഇപ്പോള്‍ തന്നെ ഇവിടെ വ്യവസ്ഥിതിയെ ആക്രമിക്കുന്ന പരാന്നഭോജികള്‍ ധാരാളമുണ്ടെന്നും അവര്‍ക്കൊപ്പം കൈ കോര്‍ക്കാന്‍ ആഗ്രഹിക്കുകയാണോ എന്നും ബെഞ്ച് അഭിഭാഷകനോട് ചോദിച്ചു. മുതിര്‍ന്ന അഭിഭാഷക പദവി ചോദിച്ചു വാങ്ങേണ്ടതല്ല, നിങ്ങള്‍ അത് ആവശ്യപ്പെടുകയാണ്. അതു ശരിയാണെന്നു തോന്നുന്നുണ്ടോ എന്നും കോടതി ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ എന്ന പദവി അലങ്കാരമായി കൊണ്ടു നടക്കാനാണോ ആഗ്രഹം എന്നു ചോദിച്ച കോടതി, വക്കീല്‍ക്കോട്ടും ധരിച്ചെത്തുന്നവരുടെയെല്ലാം നിയമ ബിരുദം വിലയിരുത്താന്‍ സിബിഐയോട് ആവശ്യപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കി. ബാര്‍ കൗണ്‍സിലിന് വോട്ടുകള്‍ ആവശ്യമുള്ളതു കൊണ്ട് ഇക്കാര്യത്തില്‍ അവര്‍ എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയോട് മാപ്പ് പറഞ്ഞ് കൊണ്ട് അഭിഭാഷകന്‍ ഹരജി പിന്‍വലിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments