*ഭോജ്ശാല-കമാല്‍ മൗല പള്ളി തര്‍ക്കത്തിലെ മധ്യപ്രദേശ് ഹൈക്കോടതി വിധി ആശങ്കയുളവാക്കുന്നതാണ്'; സിപിഎം*
ഭോപ്പാല്‍ : മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല-കമാല്‍ മൗല പള്ളി തര്‍ക്കത്തിലെ മധ്യപ്രദേശ് ഹൈക്കോടതി വിധി ആശങ്കയുളവാക്കുന്നതാണെന്ന് സിപിഎം പോളിറ്റ് ബ്യുറോ. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മതേതരവും ജനാധിപത്യപരവുമായ അടിത്തറയ്ക്ക് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധിയാണിത്. മുസ് ലിം മതവിഭാഗങ്ങള്‍ക്ക് സമുച്ചയത്തില്‍ പ്രാര്‍ത്ഥിക്കാനുള്ള അവകാശം നല്‍കിയ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉത്തരവ് തിരുത്തുന്നതിലൂടെ, ബാബരി മസ്ജിദ്-രാമജന്മഭൂമി അവകാശ കേസില്‍ സുപ്രിംകോടതി ഉന്നയിച്ച അതേ വാദങ്ങളെയാണ് ഈ വിധി പ്രതിധ്വനിപ്പിക്കുന്നത്. സമാനമായ അത്തരം തര്‍ക്കങ്ങളില്‍ പ്രസ്തുത കാര്യമായ സ്വാധീനം ചെലുത്തും. ചരിത്രപരവും മതപരവുമായ തര്‍ക്കങ്ങള്‍ വീണ്ടുമുണ്ടാക്കി വര്‍ഗീയ വിഭജനം വര്‍ധിപ്പിക്കുന്ന തരത്തില്‍ വിധിന്യായം പുറപ്പെടുവിക്കുന്ന പ്രവണതയാണ് ഇവിടെയും കാണുന്നത്. മതപരമായ സ്ഥലങ്ങളെച്ചൊല്ലിയുള്ള വര്‍ഗീയ തര്‍ക്കങ്ങള്‍ തടയുന്നതിനായി പാര്‍ലമെന്റ് നടപ്പിലാക്കിയ 1991ലെ ആരാധനാലയ നിയമം പരിഗണിക്കാന്‍ വിധിന്യായം തയ്യാറാകുന്നില്ല. മധ്യപ്രദേശ് ഹൈക്കോടതി വിധി ഈ നിയമത്തിലെ വ്യവസ്ഥകളുടെ പൂര്‍ണ്ണമായ ലംഘനമാണ്. ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ ആശങ്കകളില്‍ നിന്ന് ശ്രദ്ധ തിരിച്ച്, ഭിന്നിപ്പിക്കുന്ന മതപരമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ നിരന്തരം ശ്രമിക്കുന്ന ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ട് പോലുള്ള വര്‍ഗീയ ശക്തികളെ മാത്രമാണ് വിധി സഹായിക്കുന്നത്. സുപ്രിംകോടതി വിധി റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നു. വര്‍ഗീയത ദേശീയ ഐക്യത്തിനും ജനാധിപത്യ ജീവിതത്തിനും ഗുരുതരമായ ഭീഷണിയാണ്. അതിനാല്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മതേതര തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ജുഡീഷ്യറിയോട് ആവശ്യപ്പെടുകയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനും ഉപജീവനമാര്‍ഗ്ഗം, സാമൂഹിക നീതി, സമത്വം, എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ എന്നിവയ്ക്കായുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താനും എല്ലാ മതേതര, ജനാധിപത്യ ശക്തികളോടും ആവശ്യപ്പെടുന്നുവെന്നും സിപിഎം പോളിറ്റ് ബ്യുറോ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments