*ആറ് എംഎൽഎമാരെ സമ്മാനിച്ചിട്ടും കോഴിക്കോടിന് കഞ്ഞി കുമ്പിളിൽ തന്നെ'; യുഡിഎഫ് മന്ത്രിസഭയിൽ കോഴിക്കോടിന് അവഗണന, പ്രതിഷേധവുമായി യൂത്ത് ലീഗ്*
കോഴിക്കോട് : യുഡിഎഫ് മന്ത്രിസഭയിൽ കോഴിക്കോടിന് അവഗണനയെന്ന് യൂത്ത് ലീഗ് പ്രവർത്തകർ. മുസ്ലിം ലീഗ് ആറ് എംഎൽഎമാരെ വിജയിപ്പിച്ചിട്ടും പ്രാതിനിധ്യം നൽകിയില്ല. വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. കൂടാതെ, കാസർകോട് നിയുക്ത എംഎൽഎ എ.കെ.എം അഷ്റഫിനെ മന്ത്രിയാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. വൈകിട്ട് നാല് മണിയോടെ മന്ത്രിമാരുടെ പട്ടിക പുറത്തുവിടുമെന്ന് പി.എം.എ സലാം അറിയിച്ചു. അതേസമയം, രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് കേരള കോൺഗ്രസ് വിഭാഗം പിൻവാങ്ങി. ജോസഫ് വിഭാഗത്തിന് ഒരു വിഭാഗം മാത്രം നൽകും. ചീഫ് വിപ്പ് സ്ഥാനവും കേരള കോൺഗ്രസിന് നൽകാൻ ധാരണയായതായാണ് വിവരം.
മന്ത്രിസഭയിൽ കോഴിക്കോട്ടെ എംഎൽഎമാരെ ആരെയും പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട്ടെ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം. മുസ്ലിം ലീഗ് ആറ് എംഎൽഎമാരെ വിജയിപ്പിച്ചിട്ടും പ്രാധിനിത്യം നൽകിയില്ലെന്നും മന്ത്രിസഭാ പട്ടികയിൽ നിന്ന് പാറക്കൽ അബ്ദുല്ലയെ തഴഞ്ഞതെന്ത് കൊണ്ടാണെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രവർത്തകർ വ്യാപകമായി ചോദ്യങ്ങളുന്നയിച്ചുകൊണ്ടിരിക്കുകയാ ണ്. വൈകിട്ട് മൂന്ന് മണിക്ക് പുറമേരിയിൽ പ്രതിഷേധ പ്രകടനത്തിന് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രവർത്തകർ ആഹ്വാനം ചെയ്തിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments