തിരുവനന്തപുരം : മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ട് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. കോണ്‍ഗ്രസില്‍ നിന്ന് 11 എംഎല്‍എമാരും മുസ് ലിം ലീഗില്‍ നിന്ന് അഞ്ച് പേരും മന്ത്രിസഭയിലെത്തും. തിരുവഞ്ചൂര്‍ സ്പീക്കറും,ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറുമാകും. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ്, ബിന്ദു കൃഷ്ണ, റോജി എം ജോണ്‍, കെ എ തുളസി, എം ലിജു, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ്ജേക്കബ് എന്നിവരെ മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വര്‍ഷം മാണി സി കാപ്പനും മന്ത്രിമാരാകും. മുസ് ലിം ലീഗില്‍ നിന്ന് അഞ്ച് എംഎല്‍മാരും മന്ത്രിസഭയിലെത്തും. പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, വി ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ലീഗില്‍നിന്ന് മന്ത്രിമാരാകും. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് പാറക്കല്‍ അബ്ദുല്ല ടേം വ്യവസ്ഥയില്‍ മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. സത്യപ്രതിജ്ഞ നാളെ രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.
No comments