Breaking News

ഒളവറ ഗ്രന്ഥാലയം വായനാ വെളിച്ചം:പുസ്തക ചർച്ചയുമായി ഒമ്പതാം സംഗമം.

തൃക്കരിപ്പൂർ : ഒളവറ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിലുള്ള വായനാ വെളിച്ചത്തിൻ്റെ ഒമ്പതാമത് സംഗമം പുസ്തക ചർച്ചയുമായി ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ നടന്നു.
     ലളിതമായ ശൈലിയിലൂടെ മനുഷ്യ ബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കിക്കൊടുക്കുന്ന മുട്ടത്ത് വർക്കിയുടെ യുടെ മികച്ച ബാലസാഹിത്യ കൃതിയായ 'ഒരു കുടയും കുഞ്ഞു പെങ്ങളും' അവതരിപ്പിച്ചു കൊണ്ട് വൾവക്കാട് ജി.എൽ.പി.എസ് അധ്യാപിക പ്രീതി.വി.പി സംഗമം ഉദ്ഘാടനം ചെയ്തു.
      ബാലവേദി പ്രസിഡണ്ട് ഫാത്തിമത്ത് റിസ അധ്യക്ഷയായി.ഗ്രന്ഥാലയം സെക്രട്ടറി സി.ദാമോദരൻ,വായനാ വെളിച്ചം കൺവീനർ ഗ്രീഷ്മ.കെ.പി,താലൂക്ക് കൗൺസിലർമാരായ ടി.വി.ഗോപി,കെ.വി.സുരേന്ദ്രൻ,വനിതാ വേദി കൺവീനർ ആശാ പവിത്രൻ,ഫിദ ഫാത്തിമ, ആയിഷത്ത് ഹൈഫ,ആദിദേവ്,സജിന.കെ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ : ഒളവറ ഗ്രന്ഥാലയം വായനാ വെളിച്ചം ഒമ്പതാമത് സംഗമം വ ൾവക്കാട് ജി.എൽ.പി.എസ് അധ്യാപിക പ്രീതി.വി.പി ഉദ്‌ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments