വോളണ്ടിയർമാരുടെ പ്രവർത്തനം മാതൃകയാക്കണം - കുറുക്കോളി മൊയ്തീൻ
തിരൂർ : പാലയറ്റീവ് രംഗത്ത് ഇടപെടുന്നത് ലോകോത്തര മേഖലയിലുള്ള മാതൃകയാണെന്നും സർക്കാർ നൽകുന്ന സേവനങ്ങൾക്കൊപ്പം വോളണ്ടിയർമാരുടെ സേവനവും ഒത്തുചേരുമ്പോൾ ഒരു മഹത്തായ പ്രവർത്തനമാണ് നടക്കുന്നത്. നിങ്ങൾ ചെയ്യുന്ന ഈ ഉത്തരവാദിത്വം വലിയ ഒരു കാര്യമാണെന്നും നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്നും തിരൂർ എം.എൽ.എ. കുറുക്കോളി മൊയ്തീൻ പറഞ്ഞു. തിരൂരിൽ വെച്ച് നടക്കുന്ന പാലിയേറ്റീവ് പ്രവർത്തകരുടെ സംസ്ഥാന സംഗമമായ കൂട് -2026 ലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. കിടപ്പ് രോഗികൾക്കും മറ്റും നിങ്ങൾ ചില ചെയ്യുന്ന ഈ പ്രവൃത്തി ഒരു പുണ്യ പ്രവർത്തിയാണെന്നും ഒരാളെ സഹായിക്കാൻ പോലും പുതിയ തലമുറ തയാറാവാകാത്ത ഈ കാലഘട്ടത്തിൽ എനിക്ക് എന്ത് കിട്ടും എന്ത് ഗുണമാണ് ലഭിക്കുക എന്ന ചിന്തയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന തലമുറയിലാണ് ഇത്തരം പ്രവർത്തനങ്ങളുമായി വോളണ്ടിയർമാർ മുന്നോട്ട് പോകുന്നതെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു. കോയമാസ്റ്റർ അദ്ധ്വക്ഷത വഹിച്ച ചടങ്ങിൽ ഐ.എ.പി.സി. സംസ്ഥാന പ്രസിഡന്റ് പ്രദീപ് കൂറ്റനാട്, സെക്രട്ടറി വി.പി. സാലിഹ്, ദിലീപ് അമ്പായത്തിൽ, അബ്ദുൾ ഫസൽ, നിസാർ കുറ്റൂർ എന്നിവർ സംസാരിച്ചു. രണ്ട് ദിവസമായി നടന്ന സംഗമത്തിൽ 700 അധികം വോളണ്ടിയർമാർ പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments