Breaking News

ഫ്രണ്ട്സ് കിംഗ്ഡം ഓഫ് ബഹ്‌റൈൻ കുടുംബ സംഗമം സംഘടിപ്പിച്ചു.


ബഹ്‌റൈൻ : ഫ്രണ്ട്സ് കിംഗ്ഡം ഓഫ് ബഹ്‌റൈൻ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ, സൗദി അറേബ്യയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ഗ്ലോബൽ പ്രവാസി സംഗം സൗദി അറേബ്യ പ്രസിഡന്റ് അബ്ദുള്ള കമ്പിളി തെരുവത്ത് മുഖ്യ പ്രഭാഷണം നടത്തി.

ദീർഘദർശനമുള്ള സൗദി ഭരണാധികാരി മുഹമ്മദ് ഇബ്ൻ സൽമാൻ 2016-ൽ പ്രഖ്യാപിച്ച സൗദി വിഷൻ 2030-ന്റെ ഭാഗമായി, എണ്ണേതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദേശ നിക്ഷേപകർക്ക് വേണ്ടി സജിയ നിയമത്തിൽ (SAGIA) സാരംഭകരാകുന്നതിനുള്ള നിയമങ്ങൾ ലഘൂകരിച്ച് നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയാണ്.

ഏഷ്യ കപ്പ് ഫുട്ബോൾ 2027, വേൾഡ് എക്സ്പോ 2030, ലോക ഫുട്ബോൾ മാമാങ്കമായ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ 2034 എന്നിവ സൗദി അറേബ്യയിൽ നടത്തപ്പെടുന്നതുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഷെയർ മാർക്കറ്റ്, ലോജിസ്റ്റിക്സ്, വേർഹൗസിംഗ്, ടെക്നോളജി, സ്റ്റാർട്ടപ്പുകൾ, ആരോഗ്യ മേഖല എന്നിവയിലും വലിയ നിക്ഷേപ സാധ്യതകൾ ഉയർന്നുവരുന്നു.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഗതാഗതം, സ്മാർട്ട് സിറ്റികൾ, വിമാനത്താവള വികസനം, മെട്രോയും ട്രെയിൻ പദ്ധതികളും, നിയോം, റെഡ് സീ പ്രോജക്റ്റ് തുടങ്ങിയ പദ്ധതികൾ മുഖേന സൗദി അറേബ്യയിൽ നിക്ഷേപ അവസരങ്ങൾ വർധിച്ചുവരുന്നതായി മുഖ്യ പ്രഭാഷണത്തിൽ അബ്ദുള്ള കമ്പിളി തെരുവത്ത് സൂചിപ്പിച്ചു.

അബ്ദുൽ ഹമീദ്, പ്രസിഡന്റ്, ഗുദൈബിയ മേഖല, അധ്യക്ഷത വഹിച്ചു. അബ്ദുള്ള കമ്പിളി തെരുവത്ത്, ഗ്ലോബൽ പ്രവാസി സംഗം സൗദി അറേബ്യ പ്രസിഡന്റ്, അദ്‌നാൻ മുഹമ്മദ് ജാസിം ബഹ്‌റൈനി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഇർഫാൻ, യൂത്ത് വിംഗ് പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി.

ഫോട്ടോ : ബഹ്‌റൈൻ , ഫ്രണ്ട്സ് കിംഗ്ഡം ഓഫ് ബഹ്‌റൈൻ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ, സൗദി അറേബ്യയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ഗ്ലോബൽ പ്രവാസി സംഗം സൗദി അറേബ്യ പ്രസിഡന്റ് അബ്ദുള്ള കമ്പിളി തെരുവത്ത് മുഖ്യ പ്രഭാഷണം നടത്തുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments