Breaking News

*രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെല്‍ഫി പങ്കുവച്ച പി കെ ഫിറോസിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം*

പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തി ലിനൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത നിയുക്ത എംഎല്‍എമാരായ പി കെ ഫിറോസിനും ഫാത്തിമ തഹ്ലിയയ്ക്കും സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. പിണറായി സര്‍ക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിലുള്ള കേസിന്റെ ഭാഗമായി വഞ്ചിയൂര്‍ കോടതിയില്‍ ഹാജരായപ്പോഴാണ് ചിത്രം എടുത്തതെന്നാണ് പോസ്റ്റ് പങ്കുവച്ചു കൊണ്ട് പി കെ ഫിറോസ് കുറിച്ചത്.

'പിണറായി സര്‍ക്കാറിനെതിരെ സമരം ചെയ്തതിന്റെ പേരിലുള്ള കേസിന് ഇന്ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരായി. പ്രിയ സുഹൃത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച വിഷ്ണു മോഹന്‍, ഉല്ലാസ് കോവൂര്‍, ഫാത്തിമ തെഹലിയ ഉള്‍പ്പടെ യുഡിഎസ്എഫിന്റെ സഹപ്രവര്‍ത്തകരും കേസിലെ പ്രതികളാണ്. സംസ്ഥാനത്തുടനീളം ഇക്കഴിഞ്ഞ പത്ത് വര്‍ഷമായി കേസിലകപ്പെട്ട ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് കള്ളക്കേസുകളില്‍ നിന്നുള്ള മോചനം കൂടിയായിരിക്കും കേരളത്തിലെ ഭരണ മാറ്റം.', പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.


പോസ്റ്റിട്ട് മിനിട്ടുകള്‍ക്കകം തന്നെ നിരവധി പ്രൊഫൈലുകളില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പ്രിയ സുഹൃത്ത് മാങ്കൂട്ടത്തിലിനെ മാക്‌സിമം നമുക്ക് വെളുപ്പിച്ചെടുക്കണം, പ്രിയ സുഹൃത്തിനെ ഒരു സൈഡില്‍ മാറ്റി നിര്‍ത്ത് അണ്ണാ..അവന്റെ കേസ് എന്താണെന്ന് അറിയില്ലേ, ഉയ്യന്റെ മോനെ. പ്രിയ സുഹൃത്തിനെ കുറച്ച് മാറ്റി നിര്‍ത്ത്...തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.

കൂടാതെ എംഎല്‍എയായതിന് ശേഷം ആദ്യമായി പി കെ ഫിറോസ് 'MLA' യേകാണുകയാണ്, എന്ന് പറഞ്ഞുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ റീലും പങ്കുവച്ചിരുന്നു. കേസില്‍ പെട്ടില്ലായിരുന്നെങ്കില്‍ ഈ നിയമസഭയില്‍ സാഹിബിന്റെ കൂടെ 102'ല്‍ ഉണ്ടായേനെ...,നിയമ സഭയില്‍ നിങ്ങള് കൂടി ഉണ്ടായിരുന്നെങ്കില്‍...., ഇനി എന്ന നിങ്ങളുടെ തിരിച്ചു വരവ് കോണ്‍ഗ്രസ്സിലേക്ക്, തുടങ്ങി നിരവധി അഭിപ്രായങ്ങള്‍ ആളുകള്‍ കമന്റുകളായി പങ്കുവച്ചിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments