Breaking News

*യുഎപിഎ കേസുകളിലും ജാമ്യം നിയമമാണെന്ന് സുപ്രിംകോടതി*

ന്യൂഡല്‍ഹി : യുഎപിഎ കേസുകളിലെ ജാമ്യവുമായി ബന്ധപ്പെട്ട് നിര്‍ണായക പരാമര്‍ശവുമായി സുപ്രിംകോടതി. ''ജാമ്യം നിയമവും ജയില്‍ അപവാദവുമാണ്'' എന്ന നിലപാട് ആവര്‍ത്തിച്ച സുപ്രിംകോടതി, ജമ്മു-കശ്മീരിലെ മയക്കുമരുന്ന് ആരോപണകേസില്‍ പ്രതിയായ സയ്യിദ് ഇഫ്തിഖാര്‍ അന്ത്രാബിക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹന്ദ്വാര സ്വദേശിയായ അന്ത്രാബി പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും 15 ദിവസത്തിലൊരിക്കല്‍ അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായവും ഉള്‍പ്പെട്ട അതിര്‍ത്തിക്കപ്പുറത്തുള്ള ശൃംഖലയുമായി അന്ത്രാബിക്ക് ബന്ധമുണ്ടെന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സെല്‍ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ തീവ്രവാദ പ്രവര്‍ത്തകരുമായുള്ള ബന്ധം കണ്ടെത്തിയെന്ന കാരണത്താല്‍ ജാമ്യം നിഷേധിച്ച കോടതി ഉത്തരവിനെതിരെയാണ് അന്ത്രാബി സുപ്രിം കോടതിയെ സമീപിച്ചത്. യുഎപിഎയിലെ സെക്ഷന്‍ 43D(5) ചൂണ്ടിക്കാട്ടി അനിശ്ചിതകാല തടവ് ന്യായീകരിക്കാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഈ വകുപ്പ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21, 22 എന്നിവയ്ക്ക് വിധേയമാണെന്നും കോടതി നിരീക്ഷിച്ചു. ''നിയമവാഴ്ച നിലനില്‍ക്കുന്ന സമൂഹത്തില്‍ നിരപരാധിത്വത്തിന്റെ അനുമാനം അടിസ്ഥാന തത്വമാണ്. ജാമ്യം നിയമവും ജയില്‍ അപവാദവുമാണ്,'' എന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം, യുഎപിഎ കേസുകളിലെ ജാമ്യവുമായി ബന്ധപ്പെട്ട കെ എ നജീബ് കേസ് വിധി നിര്‍ബന്ധമായും പാലിക്കേണ്ട നിയമമാണെന്നും, അതിനെ മറികടക്കാനോ ദുര്‍ബലപ്പെടുത്താനോ താഴ്ന്ന കോടതികള്‍ക്ക് കഴിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments