ഒളവറ ഗ്രന്ഥാലയം: ജൈവോൽസവം.
തൃക്കരിപ്പൂർ : ചുറ്റുമുള്ള ചെടികൾ,ജലാശയങ്ങൾ എന്നിവ സംരക്ഷിക്കുക, വിഷമില്ലാത്ത ഭക്ഷണം സ്വന്തമായി ഉല്പാദിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന നിലയിൽ ജൈവ വൈവിധ്യവും,കാർഷിക സംസ്കാരവും സംരക്ഷിച്ചുകൊണ്ട് പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന സന്ദേശം നൽകിക്കൊണ്ട് ഒളവറ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ നടന്ന ജൈവോൽസവത്തിൻ്റെ സമാപനത്തിൽ ഗ്രന്ഥാലയ പരിസരത്ത് ചെടികൾ നട്ടു.
ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സി.ദാമോദരൻ,വൈ:പ്രസി.കെ.കണ്ണൻ,കാരള കുഞ്ഞികണ്ണൻ,താലൂക്ക് കൗൺസിലർമാരായ ടി.വി.ഗോപി,കെ.വി.സുരേന്ദ്രൻ,വനിതാ വേദി കൺവീനർ ആശാ പവിത്രൻ,ഷിബ,വി.നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments