Breaking News

*വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ*

കോട്ടക്കൽ : ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ അടിസ്ഥാന മാർ​ഗങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ദേശീയ സി.പി.ആർ അവബോധ വാരാചരണത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കായി സി.പി.ആർ, എ.ഇ.ഡി ബോധവത്കരണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ അധ്യക്ഷൻ കെ.കെ. നാസർ ക്യാമ്പിന്റെ  ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി നാനൂറിലധികം വിദ്യാർഥികൾ പങ്കെടുത്ത ക്യാമ്പിൽ കോട്ടക്കൽ ആസ്റ്റർ മിംസിലെ എമർജൻസി മെഡിസിൻ വിഭാഗം ഡോ. അഷ്റഫും ഡോ. ഹർഷയും മറ്റ് ആരോഗ്യപ്രവർത്തകരും അടങ്ങുന്ന സംഘമാണ് പരിശീലന ക്യാമ്പിന് നേതൃത്വം നൽകിയത്.

ആസ്റ്റർ മിംസ് കോട്ടക്കലും ആസ്റ്റർ വോളന്റിയേഴ്സ് നഗരസഭ ഫെയ്ത്ത് ഫൗണ്ടേഷനും സംയുക്തമായിട്ടാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.   അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളിലോ ഹൃദയസ്തംഭന സമയത്തോ തൊട്ടടുത്തുള്ളവർക്ക് നൽകാനാകുന്ന പ്രാഥമിക ശുശ്രൂഷകളെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുലൈമാൻ പാറമ്മൽ, ആസ്റ്റർ മിംസ് കോട്ടക്കൽ അസിസ്റ്റന്റ് മാനേജർ റാഷിഖ്. സി, ഖിസ്മത്ത് ഫൗണ്ടേഷൻ സി.ഇ.ഒ കെ.എം. ഖലീൽ, മലബാർ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. റിയാസ് മാസ്റ്റർ, ഫെയ്ത്ത് ഫൗണ്ടേഷൻ കോർഡിനേറ്റർ ശ്രീ. സലാഹു എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

ഒരു വ്യക്തിക്ക് പെട്ടെന്ന് ഹൃദയസ്തംഭനമുണ്ടായാൽ ആദ്യത്തെ ഏതാനും മിനിറ്റുകൾ അതീവ നിർണായകമാണ്. ഈ സമയത്ത് കൃത്യമായ രീതിയിൽ സി.പി.ആർ നൽകുന്നതും, ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ ഉപകരണം പ്രയോജനപ്പെടുത്തുന്നതും എങ്ങനെയാണെന്ന് ഡമ്മികളുടെ സഹായത്തോടെ വിദ്യാർഥികൾക്ക് വിശദീകരിച്ചു നൽകി.  കൃത്രിമ ശ്വാസോച്ഛ്വാസവും നെഞ്ചിൽ അമർത്തുന്നതുമായ പ്രക്രിയകൾ ശാസ്ത്രീയമായി എങ്ങനെ ചെയ്യണമെന്നും, ഇത്തരം സന്ദർഭങ്ങളിൽ കാണിക്കേണ്ട മാനസിക ധൈര്യത്തെക്കുറിച്ചും മെഡിക്കൽ സംഘം കുട്ടികളെ ബോധ്യപ്പെടുത്തി.

ഫോട്ടോ  : വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മെഗാ സി.പി.ആർ ബോധവൽക്കരണ-പരിശീലന ക്യാമ്പിൽ മുനിസിപ്പൽ ചെയർമാൻ കെ. കെ  നാസർ ഉദ്ഘാടന പ്രസംഗം നടത്തുന്നു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments