കാസർഗോഡ് നഗരസഭയിൽ സെൻസസ് എന്യൂമറേറ്റർമാരുടെ പരിശീലനം തുടങ്ങി.
2027 സെൻസസിന്റെ ഭാഗമായി എന്യൂമറേഷൻ, സൂപ്പർവൈസർ നിയമനം ലഭിച്ചവർക്കുള്ള പരിശീലനം കാസർഗോഡ് നഗരസഭയുടെ കീഴിൽ നഗരസഭ കോൺഫറൻസ് ഹാളിൽ നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. നഗരസഭ സെക്രട്ടറി പി.ബി ഷാജു സെസസ് സംബന്ധിച്ച വിശദീകരണം നൽകി. സീനിയർ ക്ലർക്ക് എം ഷുക്കൂർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജി. എസ്. ആഷിഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ നാരായണ നായിക് നന്ദി പ്രകാശിപ്പിച്ചു. 39 വാർഡുകളുള്ള നഗരസഭയിൽ 101 ബ്ലോക്കുകളിലായി 98 എന്യൂമറേറ്റർമാർ, 17 സൂപ്പർവൈസർമാർ ഉൾപ്പെടെ മൂന്ന് ബാച്ചുകളിലായി 115 പേർക്ക് പരിശീലനം നൽകും. ഒന്നാം ബാച്ച് പരിശീലനം നഗരസഭ കോൺഫറൻസ് ഹാളിൽ തുടങ്ങി.
ഫീൽഡ് ട്രെയിനർമാരായ കാസറഗോഡ് ഗവ. എച്ച്.എസ്.എസ് ലെ ടി മധു പ്രശാന്ത്, സി.കെ. മദനൻ എന്നിവരാണ് പരിശീലനം നൽകുന്നത്. 6 എന്യൂമറേറ്റർമാർക്ക് 1 സൂപ്പർവൈസർ എന്ന നിലയിലാണ് സെൻസസ് ഫീൽഡ് തല പ്രവർത്തനങ്ങൾ നടക്കുക. എൽ പി, യുപി അധ്യാപകാരെ എന്യൂമറേറ്റർമാരായും ഹൈസ്കൂൾ അധ്യാപകരെ സൂപ്പർവൈസർമാരായുമാണ് നിയമനം നൽകിയിട്ടുള്ളത്. ഒരു സ്കൂളിൽ നിന്ന് മൂന്ന് അധ്യാപകരെ വരെ ഡ്യൂട്ടിക് നിയോഗിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി കുടുംബങ്ങൾക്ക് സെൽഫ് എന്യൂമറേഷൻ നടത്താനുള്ള സൗകര്യവും ഉണ്ട്.
ജൂൺ 16 മുതൽ 30 വരെയാണ് അതിന് കഴിയുക. തുടർന്ന് അതിൻ്റെ ഐ.ഡി സെൻസസിന് വരുന്ന എന്യൂമറേറ്റർക്ക് നൽകിയാൽ പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്തും.
പൂർണ്ണമായും ഡിജിറ്റൽ ആപ് വഴി വിവരങ്ങൾ ശേഖരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് 2027 ലെ സെൻസസിന്.
ജൂലായ് 1 മുതൽ 30 വരെയാണ് ഒന്നാം ഘട്ട സെൻസസ്. ആളുകൾ താമസിക്കുന്ന കെട്ടിടങ്ങൾ, താമസേതര ആവശ്യത്തിന് ഉപയോഗിക്കുന്നവ, മറ്റ് സൗകര്യങ്ങൾ എനിവയുടെ വിവരശേഖരണം നടക്കും. ഫിബ്രുവരിയിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങളും ശേഖരിക്കും.
നിലവിൽ ചെയ്യുന്ന ജോലിസമയം കവരാതെ പ്രവൃത്തി ദിനങ്ങളിൽ രാവിലെയും വൈകുന്നേരവും ശനി,ഞായർ, മറ്റ് അവധി ദിനങ്ങളിലുമാണ് ഡ്യൂട്ടി ചെയ്യേണ്ടത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments