*സുറൂറെ ആലം മീലാദ് ഫെസ്റ്റ്-2026 പ്രൗഡ്ഢ ഗംഭീരമായി സമാപ്പിച്ചു*
കാസർഗോഡ് : നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗർ ഖുവ്വത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസയിലെ വിദ്യാർത്ഥികളുടെ ‘സുറൂറെ ആലം’വിദ്യാർത്ഥി ഫെസ്റ്റ് 2026 നബിദിന പരിപാടികൾ പ്രൗഢ ഗംഭീരമായി സമാപ്പിച്ചു.നാലു ദിവസം നീണ്ടു നിന്ന പരിപാടികളിൽ ഓരോ കുട്ടികളും തന്റെ കഴിവുകളുടെ മികവ് തെളിയിച്ചു.ജൂനിയർ സീനിയർ വിദ്യാർത്ഥികളുടെ നബി കീർത്തനങ്ങളും,മദ്ഹ് പാട്ടുകളും,ഇംഗ്ലീഷ്,മലയാളം പ്രസംഗങ്ങളും,ഖുർആൻ പാരായണങ്ങളും,അതു പോലെ കുട്ടികളുടെ കഥ പറച്ചിലും,മദ്ഹ് പാട്ടുകളും സദസ്സിലുള്ളവരുടെ ഹൃദയങ്ങളെ കീഴടക്കി വെച്ചു.ഓരോ മത്സരാർത്ഥികളുടേയും പരിപാടികൾ ഒന്നിനൊന്ന് മെച്ചമായി ജഡ്ജസ് വിലയിരുത്തുകയായിരുന്നു.നാൽപത് വയസ്സിന് മുകളിലുള്ള പൂർവ്വ വിദ്യാർത്ഥികളുടെ പരിപാടികളും ഏറെ ശ്രദ്ധയാകർഷിച്ച ഒന്നായി മാറി.സമസ്ത പൊതു പരീക്ഷയിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിൽ ടോപ്പ് പ്ലസ്,ഡിക്റ്റിംക്ഷൻ മാർക്കുകൾ വാങ്ങിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും ക്യാഷ് അവാർഡുകളും നൽകുകയും ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments