Breaking News

മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ KSRTC ബസ് ഇടിച്ച് മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല

മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ മേൽപ്പറമ്പ് ടൗണിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ഏകദേശം 45 നും 50 നും ഇടയിൽ പ്രായം തോന്നിക്കുന്ന അജ്ഞാതനായ പുരുഷൻ മരണപ്പെട്ടു. 2026 ആഗസ്റ്റ് 30-ാം തീയതി പുലർച്ചെ 5:30 മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടവുമായി ബന്ധപ്പെട്ട് മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്. മരിച്ചയാൾ ചാര നിറത്തിലുള്ള റെഡിമെയ്ഡ് ഷർട്ടും കറുത്ത പാന്റുമാണ് ധരിച്ചിരുന്നത്. കഷണ്ടിയുള്ള തലയോടുകൂടിയ ടിയാന്റെ നെഞ്ചിൽ "Divya" എന്ന് പച്ച കുത്തിയിട്ടുണ്ട്. മരണപ്പെട്ടയാളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ് .മരിച്ചയാളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ മേൽപ്പറമ്പ് എസ്.എച്ച്.ഒയുടെ 9497947276 എന്ന നമ്പറിലോ അന്വേഷണ ഉദ്യോഗസ്ഥന്റെ 7907176070 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments