Breaking News

*മുസ്‌ലിങ്ങൾ ഇന്ത്യയിൽ വേണ്ടെന്ന് കരുതുന്നയാൾ ഹിന്ദുവല്ല’; മോഹൻ ഭാഗവത്

ഇന്ത്യയിൽ മുസ്‌ലിങ്ങൾക്ക് സ്ഥാനമില്ലെന്ന് വിശ്വസിക്കുന്ന ഒരാളെ ഹിന്ദുവെന്ന് വിളിക്കാനാകില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ന്യൂയോർക്കിൽ നടന്ന ‘ഒരു ലോകം ഒരു മനുഷ്യത്വം’ കോൺഫറൻസിലാണ് ഭാഗവതിന്റെ പരാമർശം. ഹിന്ദുത്വത്തിന്റെ അടിസ്ഥാന ആശയം എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ മാർഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് എത്തുന്നതെന്ന ബോധ്യം ഹിന്ദുവെന്ന് സ്വയം വിശേഷിപ്പിക്കുന്നവർക്ക് ഉണ്ടാകണമെന്നും ഭാഗവത് വ്യക്തമാക്കി.എല്ലാ മനുഷ്യർക്കും അന്തസ്സുണ്ട്. മനുഷ്യർ തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഇന്ത്യയിൽ മുസ്‌ലിങ്ങൾ വേണ്ടെന്ന് ഒരു ഹിന്ദു ചിന്തിക്കുന്നുണ്ടെങ്കിൽ അയാൾ ഹിന്ദുവല്ല.’ ഹിന്ദു രാഷ്ട്രം എന്ന ആശയത്തെക്കുറിച്ച് മുസ്‌ലിം വിഭാഗത്തിൽനിന്ന് നേരത്തെ ഉയർന്ന ചോദ്യവും ഭാഗവത് പങ്കുവച്ചു. ഹിന്ദു രാഷ്ട്രം നിലവിൽ വന്നാൽ ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സ്ഥിതി എന്താകുമെന്നും അവരെ രാജ്യത്തുനിന്ന് പുറത്താക്കുമോയെന്നുമായിരുന്നു ചോദ്യം. ഇതിന് ‘അല്ല, അതല്ല ഹിന്ദുത്വം’ എന്നായിരുന്നു തന്റെ മറുപടിയെന്ന് ഭാഗവത് പറഞ്ഞു.
മതത്തിന്റെ പേരിൽ ആർഎസ്എസ് വേർതിരിവ് കാണിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹരിയാനയിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ആർഎസ്എസ് സ്വയംസേവകർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും മുസ്‌ലിങ്ങളായിരുന്നുവെന്നും പരുക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനും മരിച്ചവരുടെ അന്ത്യകർമങ്ങൾക്കുമായി സഹായം നൽകുന്നതിനും ആർഎസ്എസ് പ്രവർത്തകർ രംഗത്തെത്തിയെന്നും ഭാഗവത് പറഞ്ഞു. ‘ഞങ്ങൾക്ക് വേർതിരിവില്ല. എല്ലാ മനുഷ്യരെയും ഒരുപോലെയാണ് കാണുന്നത്’ എന്ന സന്ദേശമാണ് പ്രസംഗത്തിലൂടെ ആർഎസ്എസ് മേധാവി മുന്നോട്ടുവച്ചത്.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments