കാന്തപുരം ഉസ്താദിന്റെ പ്രസ്താവന വിശ്വാസികളോട്; വിവാദങ്ങൾ അനാവശ്യം— അസീസ് കടപ്പുറം
കാസർകോട് : കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന ഇസ്‌ലാമിൽ വിശ്വസിക്കുകയും മതാനുസൃതമായി ജീവിക്കുകയും ചെയ്യുന്ന വിശ്വാസികളോടുള്ള ആശയപ്രകടനമാണ്. രാജ്യത്തെ ഓരോ മതവിഭാഗത്തിനും ഭരണഘടനയും നിയമവും ഉറപ്പുനൽകുന്ന അവകാശങ്ങൾക്കനുസരിച്ച് സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടർന്ന് ജീവിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടുതന്നെ ഒരു മതത്തിന്റെ വിശ്വാസങ്ങളെയും ആഭ്യന്തര വിഷയങ്ങളെയും സംബന്ധിച്ച് അതേ മതവിശ്വാസികളോട് സംസാരിക്കുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല.
അത്തരമൊരു പ്രസ്താവനയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിനോട് ഐ.എൻ.എല്ലിന് യോജിപ്പില്ല. പ്രത്യേകിച്ച് ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും ഇത്തരം വിഷയങ്ങളെ രാഷ്ട്രീയ ചർച്ചകളാക്കി മാറ്റുന്നത് അനാവശ്യമായ തെറ്റിദ്ധാരണകൾക്കും വിവാദങ്ങൾക്കും മാത്രമേ വഴിവെക്കൂ. വിശ്വാസികളുടെ മതപരമായ വിഷയങ്ങളെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കാതെ അതിന്റെ പശ്ചാത്തലത്തിൽ തന്നെ കാണാൻ എല്ലാവരും തയ്യാറാകണമെന്നും അസീസ് കടപ്പുറം പറഞ്ഞു.
കാന്തപുരം എന്നും വേറിട്ട സ്വരം ഉയർത്തിയ വലിയ മതപണ്ഡിതനാണ്. കേരളത്തിൽ ഇസ്‌ലാമിക പാരമ്പര്യവും മതകാര്യങ്ങളിലെ അവഗാഹവും അവകാശപ്പെടുന്ന പലരും മതത്തെ ചില ചടങ്ങുകളിലേക്കും ഔപചാരിക ഇടപെടലുകളിലേക്കും ചുരുക്കിക്കാണിക്കുന്ന സാഹചര്യത്തിലും, വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ പറയുകയും അവരെ ബോധവൽക്കരിക്കുകയും ചെയ്യുന്ന പണ്ഡിതനാണ് കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ.
വിശ്വാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മതപരമായ നിലപാടുകൾ തുറന്നുപറയുകയും വിശ്വാസികളെ ഉണർത്തുകയും ചെയ്യേണ്ടത് മതപണ്ഡിതരുടെ ഉത്തരവാദിത്വമാണ്. ആ നിലയിൽ കാന്തപുരം ഉസ്താദ് വിശ്വാസികളോട് നടത്തിയ ആശയപ്രകടനമായാണ് ഐ.എൻ.എൽ ഈ പ്രസ്താവനയെ കാണുന്നത്.
വിശ്വാസികളോട് പറഞ്ഞ ഒരു മതപണ്ഡിതന്റെ വാക്കുകളെ അനാവശ്യ രാഷ്ട്രീയ വിവാദമാക്കി മാറ്റുന്നതിനോട് ഐ.എൻ.എല്ലിന് യോജിപ്പില്ല. പ്രസ്താവനയെ അതിന്റെ സാഹചര്യത്തിൽ മനസ്സിലാക്കുകയാണ് വേണ്ടത്; വളച്ചൊടിച്ച് വിവാദമാക്കുകയല്ല. മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനാവശ്യ ഇടപെടലുകളും തെറ്റിദ്ധാരണകളും ഒഴിവാക്കി സമൂഹത്തിൽ സൗഹാർദ്ദവും പരസ്പര ബഹുമാനവും നിലനിർത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ഐ.എൻ.എൽ. കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം പ്രസ്താവനയിൽ പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments