Breaking News

*പരാഗ്വേയിലും തിളങ്ങി ഇന്ത്യൻ താരജോഡികൾ**നവീൻ പുലിഗില്ല–മൂസാ ഷെരീഫ് സഖ്യത്തിന് തുടർച്ചയായ മൂന്നാം WRC3 പോഡിയം*

എൻകാർനാസിയോൺ-പരാഗ്വേ:
ലോക റാലി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാക വീണ്ടും ഉയർത്തി ചരിത്രം കുറിച്ച് നവീൻ പുലിഗില്ല–മുസാ ഷെരീഫ് സഖ്യം.
പരാഗ്വേയിൽ നടന്ന FIA വേൾഡ് റാലി ചാമ്പ്യൻഷിപ്പിന്റെ 11-ാം റൗണ്ടായ റാലി ഡെൽ  WRC3 വിഭാഗത്തിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയതോടെ തുടർച്ചയായ മൂന്നാം പോഡിയം നേട്ടമാണ് ഇന്ത്യൻ താരജോഡി സ്വന്തമാക്കിയത്.
ടീം ഡ്യൂറാൻ റേസിംഗിന്റെ ഫോർഡ് ഫീസ്റ്റ റാലി-3 യിൽ മത്സരിച്ച ഹൈദരാബാദ് സ്വദേശി നവീൻ പുലിഗില്ലയും കാസർഗോഡ് സ്വദേശിയും പരിചയസമ്പന്നനായ കോ-ഡ്രൈവറുമായ മൂസാ ഷരീഫും പരാഗ്വേയിലെ അതീവ ദുഷ്കരമായ റെഡ്-ഗ്രാവൽ ട്രാക്കിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
22 സ്പെഷ്യൽ സ്റ്റേജുകളിലായി 357.64 കിലോമീറ്റർ നീണ്ട മത്സരത്തിലാണ് ഇന്ത്യൻ സഖ്യം മൂന്നാം സ്ഥാനത്തെത്തിയത്. അതിവേഗ വളവുകളും മാറിമറിയുന്ന ഗ്രിപ്പ് സാഹചര്യങ്ങളും സാഹസികത നിറഞ്ഞ  പ്രതലവുമെല്ലാം അടങ്ങിയ പരാഗ്വേ റാലിയിൽ സ്ഥിരതയാർന്ന പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്.

2025 നവംബറിൽ നടന്ന WRC സൗദി അറേബ്യ റാലിയിൽ രണ്ടാം സ്ഥാനവും, 2026ലെ സഫാരി റാലി കെനിയയിൽ മൂന്നാം സ്ഥാനവും നേടിയതിന് പിന്നാലെയാണ് പരാഗ്വേയിലും മൂന്നാം സ്ഥാനം നേടിയത്. ഇതോടെ WRC-3 വിഭാഗത്തിൽ തുടർച്ചയായ മൂന്ന് പോഡിയം നേട്ടങ്ങളാണ് പുലിഗില്ല–ഷരീഫ് സഖ്യം സ്വന്തമാക്കിയത്.

2025 നവംബറിൽ WRC വിഭാഗത്തിൽ പോഡിയം നേടുന്ന ആദ്യ ഇന്ത്യൻ ഡ്രൈവർ–കോ-ഡ്രൈവർ കൂട്ടുകെട്ട് എന്ന ചരിത്രനേട്ടം നവീൻ പുലിഗില്ല–മുസാ ഷരീഫ് സഖ്യം സ്വന്തമാക്കിയിരുന്നു. 2026ൽ കെനിയയിലും പരാഗ്വേയിലും രണ്ട് പോഡിയങ്ങൾ കൂടി സ്വന്തമാക്കിയതോടെ ലോക റാലി ചാമ്പ്യൻഷിപ്പിലെ WRC3 വിഭാഗത്തിൽ ഇന്ത്യയുടെ ശക്തമായ സാന്നിധ്യമായി ഇരുവരും മാറുകയാണ്.
പരാഗ്വേയിലെ പോഡിയം നേട്ടം ഇരുവരുടെയും അന്താരാഷ്ട്ര റാലി കരിയറിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി. ആശ്യ ഗ്രൂപ്പിന്റെ പിന്തുണയോടെ മത്സരിക്കുന്ന ഇന്ത്യൻ സഖ്യം ഇനി WRCയുടെ അടുത്ത റൗണ്ടായ ചിലി റാലിയിൽ പങ്കെടുക്കും.

ഫോട്ടോ : പോഡിയം നേട്ടം കൈവരിച്ച നവീൻ പുലിഗില്ല–മൂസാ ഷരീഫ് സഖ്യം ട്രോഫിയുമായി.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments