*ആലപ്പുഴ പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടം യുഡിഎഫ്-എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പാസായി*
ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ഭരണത്തില്‍നിന്ന് ബിജെപി പുറത്ത്. ബിജെപി ഭരണസമിതിക്കെതിരേ എല്‍ഡിഎഫിന്റെ പിന്തുണയില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം ഏഴിനെതിരേ 12 വോട്ടുകള്‍ക്കാണ് പാസായത്. കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ അഞ്ച് ഇടത് അംഗങ്ങളും പിന്തുണച്ചു. അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബിജെപിയിലെ വി വിനീത സ്ഥാനത്തുനിന്ന് പുറത്തായി. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരേ അവിശ്വാസപ്രമേയത്തിന് എല്‍ഡിഎഫ് പിന്തുണ നല്‍കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നറുക്കെടുപ്പിലൂടെയാണ് ബിജെപിയിലെ വി വിനീത പ്രസിഡന്റും ദിനേശ് കുമാര്‍ വൈസ് പ്രസിഡന്റുമായത്. ആകെ 19 വാര്‍ഡുകളുള്ള പള്ളിപ്പുറം പഞ്ചായത്തില്‍ ഏഴ് ബിജെപി, ഏഴ് കോണ്‍ഗ്രസ് അഞ്ച് എല്‍ഡിഎഫ് എന്നിങ്ങനെയാണ് കക്ഷിനില. ബിജെപി ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കും വികസന മുരടിപ്പിനുമെതിരേ കോണ്‍ഗ്രസ് നല്‍കിയ നോട്ടിസിലാണ് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കുവച്ചത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ പ്രമേയത്തെ എല്‍ഡിഎഫിലെ അഞ്ച് അംഗങ്ങളും പിന്തുണച്ച് വോട്ട് ചെയ്തതോടെ 12 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രമേയം പാസാകുകയായിരുന്നു. അവിശ്വാസ പ്രമേയം പാസായതോടെ പുതിയ ഭരണസമിതി രൂപീകരണത്തിനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കും.
➖➖➖➖➖➖➖➖➖➖
വാർത്തകളും വിനോദവും ഇനി വിരൽ തുമ്പിൽ വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാവൂ
https://chat.whatsapp.com/Dm7vXyQY8dn8s25SCncOaL?s=cl&p=a&ilr=0
*വാർത്തകൾക്കും പരസ്യങ്ങൾക്കും 24 മണിക്കൂറും ബന്ധപ്പെടുക*
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments