'വിദേശത്ത് ചെല്ലുമ്പോൾ നല്ല വാക്കുകൾ...നാട്ടിലെത്തിയാ ൽ മൗനം' മോഹൻ ഭഗവതിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ
'നാനാത്വത്തിൽ ഏകത്വം ഭാരതത്തിന്റെ ഡി.എൻ.എയിലുണ്ട്' എന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രസംഗത്തിനെതിരെ രൂക്ഷ പ്രതികരണവുമായി രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. മോഹൻ ഭഗവത് അമേരിക്കയിൽ നടത്തിയ പ്രസംഗത്തിനെതിരെയാണ് പ്രതികരണം.
വാഗ്ദാനങ്ങൾക്കും വാക്കുകൾക്കുമല്ല, പ്രവൃത്തികൾക്കാണ് പ്രാധാന്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശത്ത് നല്ല വാക്കുകൾ പറയുന്നവർ സ്വന്തം നാട്ടിൽ വിഷയത്തിൽ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ ഇൻഫോസിസ് തിയേറ്ററിൽ നടന്ന റാലിയിൽ ആറായിരത്തിലധികം വരുന്ന ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെയും വിവിധ മതനേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു മോഹൻ ഭഗവത് വൈവിധ്യത്തെ ആഘോഷിക്കുകയും ആദരിക്കുകയും വേണമെന്ന് പ്രസ്താവിച്ചത്.
ഭഗവതിന്റെ പ്രസംഗത്തോട് എക്സ് പോസ്റ്റിലൂടെയായിരുന്നു കപിൽ സിബലിന്റെ പ്രതികരണം. "വൈവിധ്യം നമ്മുടെ ആന്തരികമായ ഏകത്വത്തിന്റെ അലങ്കാരമാണ്, അത് സംരക്ഷിക്കപ്പെടണം എന്ന് മോഹൻ ഭഗവത് ന്യൂയോർക്കിൽ പറഞ്ഞു. വിദേശത്ത്
ബുദ്ധിപൂർവമായ വാക്കുകൾ, സ്വന്തം നാട്ടിൽ മൗനം! വാക്കുകൾക്കല്ല കാര്യം, പ്രവൃത്തികളാണ് സംസാരിക്കേണ്ടത്"- കപിൽ സിബൽ എക്സിൽ കുറിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments