Breaking News

*പാലത്തായി കേസിലെ ശിക്ഷ മരവിപ്പിച്ച വിധിക്കെതിരെ അപ്പീൽ പോയില്ല, ഓണം വാരാഘോഷത്തില്‍ വന്ദേമാതരം' മുഴുവനായി ആലപിച്ചു, ആർഎസ് എസിന് സർക്കാർ പൂർണമായും കീഴടങ്ങിക്കഴിഞ്ഞെന്ന വിമർശനവുമായി ഐഎൻ എല്ലും എസ്‌ഡിപിഐയും പിഡിപിയും*

ആർ.എസ്.എസ് ആഗ്രഹിക്കും വിധം കേരളത്തിനു മേല്‍ വന്ദേ മാതരം പൂർണമായും അടിച്ചേല്‍പ്പിക്കുന്നതില്‍ വി.ഡി സതീശൻ സർക്കാർ കാണിക്കുന്ന ആവേശത്തിന് മുന്നില്‍ മുസ്‌ലിം ലീഗിൻ്റെ മൗനം സംസ്ഥാനത്തെ പൂർണ്ണമായും ഹിന്ദുത്വ വത്ക്കരിച്ചിരിക്കുകയാണെന്ന് ഐ.എൻ.എല്‍.

പൊതു ആഘോഷങ്ങളിലും സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നതില്‍ യു.ഡി.എഫ് സർക്കാർ വിജയിച്ചതോടെ ലോക്ഭവനും ആർ.എസ്.എസ് ആഭിമുഖ്യമുള്ള ബ്യൂറോക്രസിയും അത്യാഹ്ലാദത്തിലാണത്രെ. തിരുവനന്തപുരം ഓണം വാരാഘോഷ സമാപനത്തിലും ആറന്മുളയില്‍ ഉത്രട്ടാതി ജലോത്സവ ഉദ്ഘടനത്തിലുമാണ് വന്ദേമാതരം മുഴുവനായും പാടിയതും മുഖ്യമന്ത്രിയുള്‍പ്പെടെ കോണ്‍ഗ്രസ് മന്ത്രിമാർ അതേറ്റ് ചൊല്ലിയതും. ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ മുഖ്യാതിഥിയായി എത്തുമ്പോള്‍ വന്ദേമാതരം പൂർണമായും ആലപിച്ചില്ലെങ്കില്‍ പ്രോട്ടോക്കോള്‍ ലംഘനമാവുമെന്ന് പറഞ്ഞാണ് സാംസ്കാരിക 
പാലത്തായില്‍ പത്തുവയസുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവ് പാനൂര്‍ കടവത്തൂരിലെ കെ പത്മരാജന് ഹൈക്കോടതിയില്‍ നിന്ന് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച വിധിക്കെതിരേ അപ്പീല്‍ നല്‍കാതെ സംസ്ഥന സര്‍ക്കാര്‍. കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണ കോടതി നല്‍കിയ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പ്രതിക്ക് തുണയായത്. നാലാംക്ലാസ് വിദ്യാര്‍ഥിനിയെ അതേ സ്‌കൂളിലെ അധ്യാപകനായ ബിജെപി നേതാവ് പീഡിപ്പിച്ച കേസിലാണ് പ്രതിക്ക് രക്ഷയൊരുക്കിയ യുഡിഎഫ്ബിജെപി ഒത്തുകളി. ജാമ്യ ഹരജിയെ ഫലപ്രദമായി എതിര്‍ക്കുന്നതിലും വിചാരണ കോടതിക്ക് മുന്‍പാകെയുള്ള തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കുന്നതിലും പ്രോസിക്യുഷന്‍ ദയനീയമായി പരാജയപ്പെട്ടതിന്റെ കൂടി ഫലമായാണ് ജാമ്യം ലഭിച്ചത്.പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് ജാമ്യം ലഭിക്കുന്നതിനായി പ്രോസിക്യൂഷന്‍ മനഃപൂര്‍വ്വം വീഴ്ചകള്‍ വരുത്തിയെന്നാണ് പ്രധാന വിമര്‍ശനം.

ഓണം വാരാഘോഷ ചടങ്ങില്‍ 'വന്ദേമാതരം' മുഴുവനായി ആലപിച്ച നടപടി പരിപാടിയുടെ മതനിരപേക്ഷ സ്വഭാവത്തിന് നിരക്കാത്തതും പ്രതിഷേധാര്‍ഹവും ആണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ദേശസ്‌നേഹവും ദേശീയ ഐക്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഔദ്യോഗിക അവസരങ്ങളില്‍ ദേശീയഗാനത്തിനും ദേശീയചിഹ്നങ്ങള്‍ക്കും ഭരണഘടനാപരമായ സ്ഥാനമുണ്ട്. എന്നാല്‍, മതപരമായ പ്രതീകങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കപ്പെടുന്ന വരികള്‍ ഉള്‍പ്പെടുന്ന ഒരു ഗാനത്തിന്റെ പൂര്‍ണരൂപം നിര്‍ബന്ധിതമായി പൊതുചടങ്ങുകളില്‍ അവതരിപ്പിക്കുന്നത് വിവിധ വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും ഉള്‍ക്കൊള്ളേണ്ട പൊതുവേദിയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്നതാണ്.

കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നതാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ ഒരു മതത്തിന്റെയോ വിഭാഗത്തിന്റെയോ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന വേദികളാകാതെ എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട പൊതുവേദികളായി നിലനില്‍ക്കണം. ഗവര്‍ണറുടെ പേര് പറഞ്ഞ് കേന്ദ്രസര്‍ക്കാരിന് വിധേയപ്പെടാനുള്ള സതീശന്‍ സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ കേരളീയ സമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments