*സി ഐ ടി യു കാസറഗോഡ് ജില്ലാ സമ്മേളനം സെപ്തംബർ 06 07 തിയതികളിൽ.*
കാസർഗോഡ് : സി ഐ ടി യു കാസറഗോഡ് ജില്ലാ സമ്മേളനം സെപ്തംബർ 06 07 തിയതികളിൽ ഉദുമയിൽ എ.കെ. നാരായണൻ , കെ. ഭാസ്കരൻ നഗറിൽ പ്രതിനിധി സമ്മേളനവും, 07 ന് പൊതു പ്രകടനവും പൊതുസമ്മേളനവും ആനത്തലവട്ടം ആനന്ദൻ നഗറിലും നടക്കും. സമ്മേളനത്തിൻ്റെ ഭാഗമായുള്ള പതാകദിനം കാസറഗോഡ് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് ഓട്ടോ തൊഴിലാളി യൂണിയൻ സിഐടിയു ഏരിയ കമ്മിറ്റി ആചരിച്ചു. ഏരിയ പ്രസിഡണ്ട് എ ആർ ധന്യവാദ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. എൻ രാമൻ അധ്യക്ഷത വഹിച്ചു. സി ശോഭലത,എം ലളിത, പി കമലാക്ഷൻ, പി എം ഭാസ്കരൻ, എം ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ഷാഫി ചാല സ്വാഗതവും രവി പെരുമ്പള നന്ദിയും പറഞ്ഞു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments