*CPM നെതിരെ വിമർശനമുന്നയിച്ച് SSF*
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മതവിധി നടത്തിയതിനെതിരെ സിപിഎം നേതാക്കളും എസ്എഫ്‌ഐ നേതാക്കളും രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി എസ്എസ്എഫ്. പൊതുസമൂഹത്തിന് ഇടതുപക്ഷത്തോടുള്ള പ്രതീക്ഷ എന്നത് കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള സമ്മതിയല്ലെന്ന് എസ്എസ്എഫ് വ്യക്തമാക്കി.
പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ ശാഠ്യങ്ങൾ പാർട്ടി ക്ലാസുകളിൽ മാത്രം മതിയെന്നും അവ പൊതുസമൂഹത്തിന് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും വിദ്യാർഥി സംഘടന മുന്നറിയിപ്പ് നൽകി. കാന്തപുരത്തിന്റെ മതവിധിയെ വിമർശിക്കുന്നതിന്റെ പേരിൽ ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാടുകളെ പരോക്ഷമായി വിമർശിച്ചാണ് എസ്എസ്എഫിന്റെ പ്രതികരണം.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ മതവിധിക്കെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉൾപ്പെടെയുള്ള പ്രമുഖ ഇടതുനേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എ.എൻ. ഷംസീറും കെ.കെ. ശൈലജയും സമാനമായ വിമർശനങ്ങൾ ഉയർത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് പൊതുസമൂഹത്തിലെ ഇടതുപക്ഷ പ്രതീക്ഷയെക്കുറിച്ച് എസ്എസ്എഫ് നിലപാട് വ്യക്തമാക്കിയത്. ഇടതുപക്ഷത്തോടുള്ള ജനങ്ങളുടെ പ്രതീക്ഷയെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളോടുള്ള പൂർണ സമ്മതിയായി വ്യാഖ്യാനിക്കരുതെന്ന സന്ദേശമാണ് സംഘടന മുന്നോട്ടുവെച്ചത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments