Breaking News

ജിസിസി കെഎംസിസി പൈക്ക സോണിന് പുതിയ നേതൃത്വം.“10 വർഷത്തെ അഭിമാനകരമായ സേവന പാരമ്പര്യം പൂർത്തിയാക്കി, 11-ാം വർഷത്തിലേക്ക് പുതിയ പ്രതീക്ഷകളോടെയും പുതിയ ചാരിറ്റി മാതൃകകളോടെയും കെഎംസിസി പൈക്ക സോൺ.”

ദുബൈ : ജിസിസി കെഎംസിസി പൈക്ക സോൺ വാർഷിക ജനറൽ ബോഡി യോഗം ഓൺലൈനായി ചേർന്നു. ബാലടുക്ക ബദർ മസ്ജിദ് ഇമാം സിദ്ധീഖ് മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഖത്തർ കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാനുൽ ഹകീം തളങ്കര യോഗം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ബഷീർ മാഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻഷീദ് ഹിൽട്ടൻ സ്വാഗതവും കഴിഞ്ഞ പ്രവർത്തനകാലയളവിലെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ട്രഷറർ പി.എം.എ. ഹമീദ് വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചു. വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും ജനറൽ ബോഡി യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.

തുടർന്ന് ഷെരീഫ് പൈക്ക, അബ്ദുല്ല കൊയർകൊച്ചി, എം.എസ്. ഷെരീഫ്, അഷ്റഫ് ബി.എ., ഖാദർ അർക്ക, ഫൈസൽ കെ.പി., ഐ.പി.എം. ഇബ്രാഹിം, ഷാനിഫ് ഖത്തർ, കരീം ഗോൾഡൻ വില്ല എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

മുൻകൂട്ടി നിശ്ചയിച്ച അഞ്ചംഗ ജൂറിയുടെ നേതൃത്വത്തിൽ ജിസിസി കെഎംസിസി പൈക്ക സോണിന്റെ 2026–27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ ജൂറി അംഗവും ഷാർജ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റുമായ ഷെരീഫ് പൈക്ക പ്രഖ്യാപിച്ചു, മറ്റു ജൂറി അംഗങ്ങൾ MS ഷെരീഫ്, എംകെ ഇബ്രാഹിം, അഷ്‌റഫ്‌ അർളടുക, ഹമീദ് ഗോവ എന്നിവരായിരുന്നു. 

പുതിയ ഭാരവാഹികളായി ഷമീർ പൈക്ക (പ്രസിഡന്റ്), പി.എം.എ. ഹമീദ് (ജനറൽ സെക്രട്ടറി), ഒ.പി. സുബൈർ (ട്രഷറർ) എന്നിവരെയും വൈസ് പ്രസിഡന്റുമാരായി അഷറഫ് പുളിൻ്റെടി, ഇസ്മായിൽ ബി.കെ. ജോയിന്റ് സെക്രട്ടറിമാരായി നജീബ് പൈക്ക, ഹൈദർ ചന്ദ്രമ്പാറ എന്നിവരെയും തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അബ്ദുല്ല കൊയർകൊച്ചി, ഷെരീഫ് പൈക്ക, എം.എസ്. ഷെരീഫ്, ബക്കർ പൈക്ക, ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ, ബഷീർ മാഷ്, അൻഷീദ് ഹിൽട്ടൻ, അഷ്റഫ് അർളടുക്ക, എം.കെ. ഇബ്രാഹിം, ഹമീദ് ഗോവ, ജി.എസ്. ഇബ്രാഹിം, ജമാൽ പൈക്ക, ഷാനിഫ് പൈക്ക, അഷ്റഫ് അഡ്വ., ഖാദർ.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments