*തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ടോമിൻ ജെ തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം; ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു, ആവശ്യമെങ്കിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റും*
തിരുവനന്തപുരം : സർവീസിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം. പൂജപ്പുര സെൻട്രൽ ജയിലിൽ വെച്ചാണ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രവേശിപ്പിച്ചു. കോട്ടയം വിജിലൻസ് കോടതി 4 വർഷം തടവ് ശിക്ഷ വിധിച്ച അദ്ദേഹത്തെ ഇന്നലെ രാത്രിയാണ് പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചത്. പിന്നാലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതും. ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റുന്നതും. ഇന്ന് രാവിലെ ജയിൽ ഡോക്‌ടർ ഇദ്ദേഹത്തെ പരിശോധിക്കുകയും, ആവശ്യമെങ്കിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയും ചെയ്തു. ഗുരുതരമായ പ്രശ്നങ്ങൾ നിലവിലില്ലെന്നാണ് വിവരം. അതിനാൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ തന്നെ ചികിത്സയിൽ തുടരും.സംസ്ഥാനത്ത് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ് ടോമിൻ ജെ തച്ചങ്കരി. ഔദ്യോഗികപദവിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരേ കേസെടുത്തിരുന്നത്. ഔദ്യോഗികസ്ഥാനത്തിനിരിക്കെ 2003 മുതൽ 2007 വരെയുള്ള കാലയളവിനിടെ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. 135 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയി.
ഇന്നലെയാണ് കോടതി ടോമിൻ ജെ തച്ചങ്കരിക്കുള്ള ശിക്ഷ വിധിച്ചത്. നാല് വർഷം തടവാണ് കോട്ടയം വിജിലൻസ് കോടതി വിധിച്ചത്. 30,84,892 പിഴ അടയ്ക്കാനും കോടതി വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു, പിന്നാലെയാണ് ശിക്ഷാ വിധി വന്നിരിക്കുന്നത്. സംസ്ഥാന പോലീസിലെ ഉന്നത പദവി വഹിച്ച ആളാണ് പ്രതിയെന്നും, ശിക്ഷാ ഇളവ് അർഹിക്കുന്നില്ലെന്നും കോടതി വിധി പ്രസ്താവത്തോടൊപ്പം പറഞ്ഞു. വിധി വന്നതിന് പിന്നാലെ ഇദ്ദേഹത്തെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചു. സെൻട്രൽ ജയിലിലെ 475/26 നമ്പർ തടവുകാരനാണ് ടോമിൻ ജെ തച്ചങ്കരി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments