Breaking News

*തോലന്റകത്ത് സലാഹുദ്ദീൻ ഹാജിയുടെ അനുസ്മരണ സംഗമം സംഘടിപ്പിച്ചു.*

നിറമരുതൂർ : കഴിഞ്ഞ ദിവസം നിര്യാതനായ പഴയകാല കെ.എം.സി.സി നേതാവും മുസ്ലിം ലീഗ് കാരണവരും ഭാഷാ സമര നായകനും വെട്ടം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ഭാരവാഹിയുമായിരുന്ന തോലന്റകത്ത് സലാഹുദ്ദീൻ ഹാജിയുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് അനുസ്മരണ സംഗമം സംഘടിപ്പിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എൻ. മുത്തുക്കോയ തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
​പാർട്ടിയുടെ തുടക്കകാലം മുതൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ സലാഹുദ്ദീൻ ഹാജി വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ തങ്ങൾ അനുസ്മരിച്ചു. ഭാഷാ സമരരംഗത്തെ അദ്ദേഹത്തിന്റെ പോരാട്ട വീര്യവും, പ്രവാസി സമൂഹത്തിനും നാട്ടുകാർക്കും ഒരുപോലെ പ്രയോജനപ്പെട്ട അദ്ദേഹത്തിന്റെ സാമൂഹിക-സാംസ്കാരിക ഇടപെടലുകളും തലമുറകൾക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​ചടങ്ങിൽ  മുസ്ലിം ലീഗ്, നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വി ഇ എം ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് സി, മലപ്പുറം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന നിയാസി, മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി അംഗം പി എ റഷീദ് സാഹിബ്, വെട്ടം പഞ്ചായത്ത് മുസ്‌ലി കമ്മിറ്റി പ്രസിഡണ്ട് സി എം ടി ബാവ, ചാരാത്ത് ഷരീഫ് ഹാജി,കെ എം നൗഫൽ, ഇസ്മായിൽ പുതുശ്ശേരി, അരങ്കത്തിൽ നിയാസി,സി എം ടി നസറുദ്ദീൻ ഷാ,കെ പി ഒ റഹ്മത്തുള്ള, കെ ടി ഉസ്മാൻ മാസ്റ്റർ, സിപി സിദ്ദീഖ്, പി പി അക്ബർ, താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ആഫിയ നൗഫൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മുസ്തഫ, ഷമ്മ, സീനത്ത് പുതിയ കടപ്പുറം, കെ കെ ഷെരീഫ് എന്ന ബാവ, കുട്ടി ഹസ്സൻ, മുസ്താഖ് തൊലന്റകത്ത്, മുജീബ്, യാസിർ, അസീസ് ചേലാട്ട്, സിപി മുഹമ്മദ് എന്ന കുഞ്ഞാവ,ഹാരിസ്,വി ഇ എം കാസിം, പോക്കർ ഹാജി ചേലാട്ട്, പൂക്കോയ തങ്ങൾ, വി എം ഫൈസൽ, പി പി അബ്ദുൽ റഷീദ്, കെ പി ശരീഫ്  തുടങ്ങിയ കെ.എം.സി.സി ഭാരവാഹികളും വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ചാരാത്ത് നാസർ എന്ന കുഞ്ഞിപ്പ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ ഇ കെ റഹ്മത്തുള്ള നന്ദിയും പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments