*കാസർഗോഡ് ജില്ല പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്തും ഉന്നതി സന്ദർശനവും നടന്നു*
കാഞ്ഞങ്ങാട് : കാസർഗോഡ് ജില്ല പോലീസ് മേധാവി ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കടുമേനി പട്ടേങ്ങാനം സർക്കാരി ഉന്നതിയിൽ സന്ദർശനവും പരാതി പരിഹാര അദാലത്തും നടത്തി.
ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി മണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കാസർഗോഡ് ജില്ല പോലീസ് മേധാവി നിധിൻരാജ് പി ഐപിഎസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു
കാസർഗോഡ് ജില്ല സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി ടി ഉത്തംദാസ് പരാതി അദാലത്ത് സംബന്ധമായ ആമുഖ പ്രസംഗം നടത്തി
ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസഫ് മുത്തോളി വാർഡ് മെമ്പർ അയൂബ് ടി എ, ഊരുമൂപ്പൻ അനീഷ്, പ്രൊമോട്ടർ മനു,
മലവേട്ടുവ സമുദായ ജില്ല സെക്രട്ടറി പികെ, കുഞ്ഞിരാമൻ
വിവിധ തദ്ദേശ വകുപ്പ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, എക്സ്പ്രസ്, ഫോറസ്റ്റ്, സപ്ളൈ ഓഫീസ്, വില്ലേജ് ഓഫീസർ, ട്രൈബൽ ഡവലപ്പ്മെൻ്റ് ഓഫീസർ, ആശാ വർക്കർമാർ തുടങ്ങി വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉന്നതി നിവാസികൾകളും പ്രദേശവാസികളും ചടങ്ങിൽ സംബന്ധിച്ചു
പരാതി പരിഹാര അദാലത്തിൽ നാല്പത്തിനാലിലധികം പരാതികൾ ജില്ല പോലീസ് മേധാവി നേരിട്ട് കേട്ട് പരിഹാരം നിർദ്ദേശിച്ചു
വെള്ളരിക്കുണ്ട് സിഐ നളിനാക്ഷൻ സ്വാഗതവും ചിറ്റാരിക്കൽ എസ്എച്ച്ഒ എസ്ഐ ശരത് പിആർ പറഞ്ഞു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments