*ലോക ഭക്ഷ്യ ദിനത്തിൽ സ്കൂൾ പാചക തൊഴിലാളികളെ ആദരിച്ചു*
കാഞ്ഞങ്ങാട് : ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിൽ ലോക ഭക്ഷ്യ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എൻ.എസ്.എസ് കരിയർ ഗൈഡൻസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിനെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. ഭക്ഷ്യ സുരക്ഷ, പോഷകാഹാരം എന്നീ വിഷയങ്ങളിൽ കുട്ടികൾ ചർച്ചയും നടത്തി.
വിദ്യാർത്ഥികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം സ്നേഹത്തോടെയും കരുതലോടെയും ഒരുക്കി നൽകുന്ന പാചക തൊഴിലാളികളുടെ സേവനങ്ങളെ അംഗീകരിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഭക്ഷണത്തിന്റെ മഹത്വവും ഭക്ഷണം തയ്യാറാക്കുന്നവരുടെ അധ്വാനത്തെ മാനിക്കേണ്ടതിന്റെ ആവശ്യകതയും ഈ പരിപാടി വിദ്യാർത്ഥികൾക്ക് പകർന്നുനൽകി.
സ്കൂളിലെ കുട്ടികൾക്ക് എന്നും രുചികരവും പോഷകസമൃദ്ധവുമായ ഉച്ചഭക്ഷണം തയ്യാറാക്കി നൽകുന്ന പ്രിയപ്പെട്ട *രമണി ചേച്ചിയെയും പ്രീന ചേച്ചിയെയും* ചടങ്ങിൽ ആദരിച്ചു. എൻ.എസ്.എസ് കരിയർ ഗൈഡൻസ് യൂണിറ്റിന്റെ വക സ്നേഹാദരവ് *ശാരദ ടീച്ചറും കവിത ടീച്ചറും* ചേർന്ന് ഇരുവർക്കും പൊന്നാട അണിയിച്ച് നൽകി.
പ്രിൻസിപ്പാൾ പി എസ് അരുൺ , ഹെഡ് മാസ്റ്റർ ഗിരീഷൻ മാഷ് സ്റ്റാഫ് സെക്രട്ടറിമാരായ കെ പി രഞ്ജിത് , സി എം പ്രജീഷ്, കരിയർ മാസ്റ്റർ പി. സമീർ സിദ്ദീഖി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, സനിത എസ് , പൂജ കെ, ശ്യാമിത പി പി , മറ്റു അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments