Breaking News

*ഡിജിറ്റൽ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു*

ചെമ്മനാട് : തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയും ആധുനിക ഓൺലൈൻ പഠന സൗകര്യങ്ങളും ലക്ഷ്യമിട്ട് കേരള സർക്കാർ മത്സ്യഫെഡ് (Matsyafed) മുഖേന നടപ്പിലാക്കുന്ന 'പ്രതിഭാ തീരം' ഇ-ലേണിംഗ് പദ്ധതി പ്രകാരം ചെമ്മനാട് വായനശാല സ്ഥാപിച്ച ഡിജിറ്റൽ പഠന കേന്ദ്രം ഉദ്ഘാടനം  ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂളിൽ കാസർകോട് ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്  സാബു എബ്രഹാം  നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ നാസർ കുരിക്കൾ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി  പി ദാമോദരൻ  മുഖ്യാതിഥി ആയിരുന്നു. സ്കൂളിന് സമീപം ഗ്രന്ഥശാലയിൽ ഒരുക്കിയ പഠന കേന്ദ്രത്തിൽ കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം ചെമ്മനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ആയിഷ അബൂബക്കർ നിർവഹിച്ചു.പ്രൊജക്ടർ സ്വിച്ച് ഓൺ  ജില്ല പഞ്ചായത്ത്‌ മെമ്പർ ജസ്‌ന മനാഫ് നിർവഹിച്ചു. കാസർകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സഫീന ഹുസൈൻ , ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സക്കീന നജീബ് ,രണ്ടാം വാർഡ് മെമ്പർ ഷാഹിദ മൻസൂർ  കുരിക്കൾ, ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജിജി തോമസ് , ജി യൂ പി സ്കൂൾ ചെമ്മനാട് വെസ്റ്റ് ഹെഡ്മാസ്റ്റർ പ്രതീഷ് കെ ജി , ചെമ്മനാട് ജമാഅത്ത് ജനറൽ സെക്രട്ടറി എൻ എ ബദറുൽ മുനീർ,അശോക് കുമാർ എസ് വി ,മണികണ്ഠൻ പെരുമ്പള എന്നിവർ  പങ്കെടുത്തു. തമ്പാൻ നമ്പ്യാർ സ്വാഗതവും ലൈബ്രേറിയൻനിഹ് ല ജമീല കുരിക്കൾ നന്ദിയും പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments