* ജില്ലയിൽ എത്തുന്ന ആരോഗ്യവകുപ്പ് മന്ത്രി അറിയണം കുമ്പളയിലെ സർക്കാർ ആശുപത്രിയുടെ ശോചനീയാവസ്ഥ *
കുമ്പള : കുമ്പളയിലെ തീരമേഖലയിൽ പ്രവർത്തിച്ചുവരുന്ന സർക്കാർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിന് കഴിഞ്ഞ 3 പതിറ്റാണ്ട് കാലമായി അവഗണന നേരിടുന്നു.ദിവസേന ഈ ആശുപത്രിയെ തേടിയെത്തുന്നത് മുന്നൂറിൽ പരം രോഗികളാണ്. രോഗികൾക്ക് നിന്ന് തിരിയാൻ ഇവിടെ സ്ഥലമില്ല.സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുകയാണ് ഈ ആശുപത്രി കെട്ടിടം. എന്നും രോഗികളുടെയും, ജീവനക്കാരുടെയും ബഹളമാണ്. പോലീസ് ഇടപെടലുകൾ പോലും ഉണ്ടായിട്ടുണ്ട്. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിനാണ് ഈ ആരോഗ്യ കേന്ദ്രത്തിന്റെ ഭരണ ചുമതല.കുറെ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സമർപ്പിച്ച് വികസനം ഇന്ന് വരും,നാളെ വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്. നേരത്തെ 14 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചപ്പോൾ സംസ്ഥാന സർക്കാർ വിഹിതമായ 40 ശതമാനം സംസ്ഥാന സർക്കാർ വഹിക്കണമെന്ന് പറഞ്ഞപ്പോൾ മുൻ സർക്കാർ അതിന് തയ്യാറായില്ല.പിന്നീട് 5.40 കോടി രൂപയുടെ പദ്ധതി അനുവദിച്ചതായി പറയാൻ തുടങ്ങിയിട്ട് നാളേറെയായി.ഇതും ഇപ്പോൾ ചുവപ്പുനാടയിൽ തന്നെ. പദ്ധതികൾക്ക് കോടികൾ അനുവദിച്ചുവെന്നു മാത്രം പത്രക്കുറിപ്പ് ഇറക്കുന്നതല്ലാതെ തുടർനടപടികൾ എവിടെയും ഉണ്ടാകുന്നില്ല.രോഗം പിടിപെടുന്നതിൽ ജാഗ്രത പുലർത്താൻ മാത്രമാണ് ഡിഎംഒ ആവശ്യപ്പെടുന്നത്.ചികിത്സയ്ക്ക് സംവിധാനമൊരുക്കാൻ ആരോഗ്യ വകുപ്പ് അധികൃതർക്ക് കഴിയുന്നില്ല. അവഗണനക്കെതിരെ ഒരുപാട് സമരങ്ങൾ എവിടെ നടന്നിട്ടുമുണ്ട്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ (ഓൾഡ് സിഎച്ച് സി) കഴിഞ്ഞവർഷം മുതലാണ് ബ്ലോക്ക് ഫാമിലി സെന്ററായി നാമകരണം ചെയ്തത്.ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം കാസർഗോഡായതി നാൽ ആശുപത്രി വികസനത്തിന് എംപിയുടെയും,രണ്ട് എംഎൽഎമാരുടെയും സഹായം കിട്ടുമായിരുന്നിട്ടും ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് നാളിതുവരെയായി പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.ഇതിൽ നാട്ടുകാർ പ്രതിഷേധത്തിലുമാണ്.കുമ്പള തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും, സമീപപ്രദേശത്തെകൃഷിക്കാരും,നഗരത്തിലുള്ള സർക്കാർ സ്കൂൾ ഉൾപ്പെടെയുള്ള അഞ്ചോളം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾ,നഗരത്തിലെ വ്യാപാരികളും, ജീവനക്കാരുമെല്ലാം രോഗം വന്നാൽ ആശ്രയിക്കുന്നത് ഈ സർക്കാർ ആശുപത്രിയെയാണ്. ഓട് മേഞ്ഞതും പഴക്കം ചെന്നതുമായ ആശുപത്രിയിലെ പ്രധാന കെട്ടിടം ചോർന്നൊലിക്കുന്നത് മൂലം കഴിഞ്ഞവർഷം മുതൽ അടച്ചിട്ടു.നേരത്തെ ഉണ്ടായിരുന്ന കിടത്തി ചികിത്സയും ഇപ്പോഴില്ല.കെട്ടിടത്തിന് 68 വർഷത്തെ പഴക്കമുണ്ട്.എന്നിട്ടും പുനർനിർമ്മാണത്തിനുള്ള മുറവിളി മാത്രമാണ് ഉയരുന്നത്. അനുവദിച്ചതായി പറയുന്ന ഫണ്ട് ഉപയോഗപ്പെടുത്തി കെട്ടിട നിർമ്മാണം യുദ്ധകാലാ ടിസ്ഥാനത്തിൽ നിർമ്മിക്കാനും, ആശുപത്രിയിൽ അടിസ്ഥാനസൗകര്യം വികസനം ഉറപ്പുവരുത്താനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും സന്നദ്ധ സംഘടനകളും ആവശ്യപ്പെടുന്നത്.ഫോട്ടോ:അവഗണന നേരിടുന്ന കുമ്പളയിലെ സർക്കാർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments