Breaking News

*മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാൽ ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന്റെ ഭാഗമായി സർവ്വൈശ്വര്യ വിളക്കുപൂജ നടന്നു.*

കാഞ്ഞങ്ങാട് : നവംബർ 17 മുതൽ 22 വരെ നീണ്ടു നിൽക്കുന്ന  മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാൽ ഭഗവതി ക്ഷേത്ര പാട്ടുത്സവത്തിന്റെ ഭാഗമായി  മാതൃസമിതിയുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യ  വിളക്കുപൂജ നടന്നു. വിളക്ക് പൂജയ്ക്ക്  രോഹിണി ടീച്ചർ തുളസി വനം കാർമ്മികത്വം വഹിച്ചു. സർവ്വൈശ്വര്യ വിളക്ക് ഉത്സവത്തിന്റെ രണ്ടാം ദിനമായ നവംബർ 18ന് ബുധനാഴ്ച രാവിലെ പന്തൽ തിരുവായുധം എഴുന്നള്ളത്ത്, മരക്കല പാട്ട്,പൂജ, എഴുന്നള്ളത്ത് എന്നിവയും വൈകുന്നേരം 7 മണിക്ക് വിവിധ കലാ സംഘങ്ങൾ അവതരിപ്പിക്കുന്ന കൈകൊട്ടി കളിയും അരങ്ങേറി . രാത്രി 9 മണിക്ക് പന്തൽ തിരുവായുധം എഴുന്നള്ളത്തും, മരക്കല പാട്ടും, പൂജയും രാത്രി 10: 30 ന് എഴുന്നള്ളത്തും നടന്നു .ഉത്സവത്തിന്റെ മൂന്നാം ദിനമായ നവംബർ 19ന് വ്യാഴാഴ്ച രാവിലെ പന്തൽ തിരുവായുധം എഴുന്നള്ളത്ത്, മരക്കല പാട്ട്,പൂജ,എഴുന്നള്ളത്ത് എന്നിവയും നടക്കും. രാത്രി അഡ്വക്കേറ്റ് എ: വി. കേശവൻ കണ്ണൂരിന്റെ  ആധ്യാത്മിക പ്രഭാഷണവും ഏഴുമണിക്ക് മാതൃസമിതിയുടെ മെഗാ തിരുവാതിരയും അരങ്ങേറും. തുടർന്ന് പന്തൽ തിരുവായുധം എഴുന്നള്ളത്തും മരക്കല പാട്ടും പൂജയും എഴുന്നള്ളത്തും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഡാൻസ് ഫെസ്റ്റ്, നാടകം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. അന്നദാനവും നടക്കും.പാട്ടുത്സവം അരങ്ങ്പറിക്കൽ ചടങ്ങോടെ  നവംബർ 22ന് സമാപിക്കും.[

ഫോട്ടോ : മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാൽ ഭഗവതി ക്ഷേത്ര പാട്ടുത്സവത്തിന്റെ ഭാഗമായി  മാതൃസമിതിയുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യ  വിളക്കുപൂജ


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments