*കാസർകോട് റവന്യൂ ജില്ലാ ശാസ്ത്രമേളയ്ക്ക് തുടക്കമായി; ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു *
കാസർഗോഡ് : കാസർകോട് റവന്യൂ ജില്ലാ ശാസ്ത്രമേളയും പയ്യന്നൂർ മേഖല വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായുള്ള 'സ്കിൽ ഫെസ്റ്റും' നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ (TIHSS) ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവ്വഹിച്ചു. ചടങ്ങിൽ കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ അധ്യക്ഷത വഹിച്ചു വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും സർഗ്ഗാത്മകതയും വളർത്തിയെടുക്കുന്നതിനൊപ്പം അവരുടെ നവീന ആശയങ്ങളും പ്രായോഗിക നൈപുണ്യങ്ങളും പ്രദർശിപ്പിക്കാനുള്ള മികച്ച വേദിയാണ് ശാസ്ത്രോത്സവമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു മേളയുടെ ഭാഗമായി ലോഗോ ഡിസൈനർക്കുള്ള ഉപഹാര സമർപ്പണം മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് നിർവ്വഹിച്ചു. കാസർകോട് റവന്യൂ ജില്ലയിലെ ഏഴ് സബ് ജില്ലകളിൽ നിന്നായി 3,500-ഓളം പ്രതിഭകളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ മാറ്റുരയ്ക്കുന്നത്. വിദ്യാർത്ഥികളുടെ വിവിധ ശാസ്ത്ര പരീക്ഷണങ്ങളും പ്രോജക്ടുകളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.ഉദ്ഘാടന സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനറും ഡി.ഡി. ഇൻ ചാർജുമായ സവിത പി., ജില്ലാ പഞ്ചായത്ത് മെമ്പർ പിബി ഷഫീഖ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. അബ്ദുള്ള കുഞ്ഞി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് മെമ്പർ എ എ ശിഹാബുദ്ദീൻ പയ്യന്നൂർ മേഖല VHSE അസി ഡയറക്ടർ ഇ ആർ ഉദയകുമാരികൈറ്റ് ജില്ലാ കോർഡിനേറ്റർ റോജി ജോസഫ് കാസർകോട് ഡിപി സി ഷൗക്കത്തലി അക്കാളത്ത് ഡിഇഒ രാഹുൽ എ രാജ് എ എം. ശശിധര സ്ക്കൂൾ മാനേജർ എം അബ്ദുള്ള ഹാജി പിടി എ പ്രസിഡണ്ട് എം. എ അബ്ദുൾ റഫീഖ് ഹെഡ്മാസ്റ്റർ പി കെ അനിൽകുമാർ ഇസ്മയിൽ മാന്യ സംസാരിച്ചു ഡി ഡി ഇ ഇൻ ചാർജ് പി.ഡവിത സ്വാഗതവും എൻ എ ആസിഫ് നന്ദിയും പറഞ്ഞു ശാസ്ത്രോത്സവം നാളെ സമാപിക്കും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments