*ഓണം;ആഘോഷത്തോടൊപ്പം ഒരുമയുടെ സന്ദേശവും പകരുന്നു: അഷ്റഫ് കർള*
കുമ്പള : ഓരോ വർഷം കഴിയുന്തോറും ഓണാഘോഷത്തിന്റെ മഹിമ വർധിച്ചുവരികയാണെന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള പറഞ്ഞു.
കുമ്പള പ്രസ് ഫോറം സംഘടിപ്പിച്ച മാധ്യമോണം ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് ഗ്രാമീണതയുടെ സൗന്ദര്യവും നാട്ടിൻപുറങ്ങളുടെ കൂട്ടായ്മയും നിറഞ്ഞുനിന്നിരുന്ന ഓണം ഇന്ന് നഗരങ്ങളെയും ആഘോഷത്തിമർപ്പിലാക്കുന്ന ജനകീയ ഉത്സവമായി മാറിയിരിക്കുകയാണ്. ജാതി-മത ഭേദമന്യേ എല്ലാവരെയും ഒരുമിപ്പിക്കുന്ന ഓണം സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശമാണ് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓണക്കാലത്ത് വിവിധ വിഭാഗങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ചരിത്രത്തിൽ ആദ്യമായി ജനപ്രതിനിധികൾക്ക് പോലും ഉത്സവ അലവൻസ് അനുവദിക്കുന്ന സാഹചര്യമുണ്ടായതായും അഷ്റഫ് കർള പറഞ്ഞു.
ഓണം പോലുള്ള ആഘോഷങ്ങൾ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ ഒരേ വേദിയിലെത്തിക്കുന്ന അവസരങ്ങളാണ്. ഇത്തരം കൂട്ടായ്മകൾ പരസ്പര സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം നാടിന്റെ ഐക്യവും സാമൂഹിക ബന്ധങ്ങളും ഊട്ടിയുറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ് ഫോറം പ്രസിഡന്റ് അബ്ദുല്ല കുമ്പള അധ്യക്ഷത വഹിച്ചു. കുമ്പള പഞ്ചായത്ത് മുൻ പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് മുഖ്യാതിഥിയായി. പ്രസ് ഫോറം സെക്രട്ടറി ഐ. മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ് പുരുഷോത്തം ഭട്ട്, അംഗങ്ങളായ അബ്ദുൽ ലത്തീഫ് ഉളുവാർ, റഷീദ് ബന്തിയോട്, കെ.എം. സത്താർ, ധനരാജ് ഉപ്പള, താഹിർ ഉപ്പള, സുബൈർ കുക്കാർ, സൈനുദ്ദീൻ അട്ക്ക, ട്രഷറർ അബ്ദുൽ ലത്തീഫ് കുമ്പള എന്നിവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments