Breaking News

പ്രശസ്ത മാപ്പിളപ്പാട്ട് സംഗീതസംവിധായകൻ കോഴിക്കോട് അബൂബക്കർ(അവുകു ബായി)അരീക്കാട്: ഉള്ളിശ്ശേരി കുന്ന് താമസിക്കുന്ന. കോഴിക്കോട് അബൂബക്കർ.(80) നിര്യാതനായി.

കോഴിക്കോട് : പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും, സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ (അവുക്ക) അന്തരിച്ചു.80 വയസ്സായിരുന്നു.അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടില്‍  രാത്രി 12-മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.തബലിസ്റ്റു കൂടിയാണ്. പക്ഷാഘാതം ബാധിച്ച് രണ്ടു മാസത്തോളമായിചികിത്സയിലായിരുന്നു. കിടപ്പിലാകുന്നതിന് രണ്ടു ദിവസം മുമ്പും അബൂബക്കര്‍ പുതിയ പാട്ടിന് ഈണമിട്ടിരുന്നു. മാപ്പിളപ്പാട്ട് ഗാന ശാഖയില്‍ മൂവായിരത്തിലധികം അനശ്വര ഗാനങ്ങള്‍ അബൂബക്കര്‍ സമ്മാനിച്ചിട്ടുണ്ട്.

സംഗീത ലോകത്തെ അതികായരായിരുന്ന MS ബാബുരാജ്, SM കോയ, എന്നിവരുടെ ശിശ്യനായിരുന്നു അദ്ദേഹം.
പ്രശസ്ത ഗായകരായിരുന്ന കോഴിക്കോട് CA അബൂബക്കർ, VM കുട്ടി ,KMK വെള്ളയിൽ എന്നിവരുടെ ഗാനമേള ട്രൂപ്പിലെ  തബലിസ്റ്റും ഗായകനുമായിയിട്ടാണ് അരങ്ങേറ്റം.

ബാപ്പു വെള്ളിപ്പറമ്പ് കോഴിക്കോട് അബൂബക്കർ കൂട്ട് കെട്ടിൽ നിന്ന് അനവധി നിരവധി ഹിറ്റ്കൾ കലാ കൈരളിക്ക് സമ്മാനിച്ചു.

📍കരയാനും പറയാനും  മനം തുറന്നിരിക്കാനും....
📍കിളിയെ ദിക്ക്ർ പാടി കിളിയെ....
📍യത്തീമിന്നത്താണി ഏകി കൊണ്ടത്താഴം....
📍ഉടനെ കഴുത്തെൻ്റേതറുക്കൂ....(new version)
📍ഉമ്മയെ ചോദിച്ചു പൊന്നും മോള് കരയല്ലെ....
📍പതിവായ് ഞാൻ കരമുയർത്തീ....
📍താലോലം താലോലം താലോലം കുഞ്ഞേ....
📍ആറ്റിതണുപ്പിച്ച കഞ്ഞി....
📍അള്ളാ റസൂലിനെയും കഴിഞ്ഞെനിക്ക് ....
📍ഉടനെ ജുമൈലത്ത് ഇറങ്കി ....
📍കടക്കണ്ണിൻ മുന കൊണ്ടെൻ....
📍കണ്ണീരിൽ മുങ്ങി ഞാൻ....
📍അഖില പ്രവാചകരായുള്ളെ.....
📍മക്കത്ത് പൂത്തൊരു ഈന്തമരത്തിലെ.....
📍നടന്ന ദൂരം നമ്മളിനി നടക്കുമോ...(മൂസക്ക അവസാനമായി പാടിയ ഗാനം)
📍കത്തുന്ന ശംസ് ഒരു ചാണ് മേലെ....
📍പാറിപ്പോകും പൈങ്കിളിയെ നിൽക്കുമോ....
📍സുബ്ഹി തൊട്ട് നിൻ്റെ മുന്നിൽ....
📍മനസ്സകളിൽ മുഹബത്ത്....
📍പുന്നാര മെഹബൂബിൻ....
📍എല്ലാം പടെയ്ത്തുള്ള....
📍പണ്ടവൻ തന്നുടെ....
📍അവളല്ല ഫാത്തിമ....
📍അരികില് വന്നോട്ടെ വന്നോട്ടെ....
📍മൗത്തും ഹയാത്തിനും....

തുടങ്ങി എണ്ണിയാലൊതുങ്ങാത്ത പഴയതും പുതിയതുമായ ധാരാളം ഇമ്പമാർന്ന മാപ്പിളപ്പാട്ടുക്കൾക്ക് ഈണം നൽകിയ മഹാപ്രതിഭയായിരുന്നു അദ്ധേഹം.


സുജാത, എംജി ശ്രീകുമാര്‍, അഫ്‌സല്‍, ഷഹബാസ് അമന്‍ തുടങ്ങിയവര്‍ അബൂബക്കറിന്റെ സംവിധാനത്തില്‍ പാടിയിട്ടുണ്ട്. ഈണങ്ങളുടെ സുല്‍ത്താന്‍ എന്ന പേരില്‍ അവുക്കയുടെ പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് കിടപ്പിലായത്.

ദേവരാജന്‍ മാസ്റ്ററുടേയും രവി ബോംബെയുടേയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അബൂബക്കര്‍. പ്രശസ്ത സിനിമാ താരം മാമുക്കോയ അവുക്കയുടെ സഹപാഠിയാണ്. പ്രശസ്ത സംഗീതസംവിധായകന്‍ ബാബുരാജിന്റെ ട്രൂപ്പിലൂടെയാണ് അവുക്കയുടെ സംഗീതലോകത്തേക്കുള്ള അരങ്ങേറ്റം. കെ വി സുബൈദയാണ് ഭാര്യ. ഗുലാം അലി, പരേതനായ ഫയാസ്, റോഷ്നി, ഫെമിന, സജിന എന്നിവരാണ് മക്കള്‍.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments